ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്ന താരവിവാഹമാണ് നയന്‍സ്- വിക്കി വിവാഹം. ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് ഷാരൂഖാനടക്കം പങ്കെടുത്ത വിവാഹം, താരങ്ങളാല്‍ സമ്പന്നമായിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്.. നയന്‍താരയും സംവിധായകന് വിഘ്നേഷും വിവാഹത്തിന് തീരുമാനിക്കുന്നത്. വിവാഹത്തെ കുറിച്ച മുന്‍പും ചില അഭ്യൂഹങ്ങള്‍ വന്നിരുന്നു അന്ന് മുതല്‍ ഈ ദിവസത്തിന് വേണ്ടിയാണ് ആരാധകരും ഇവരുടെ സുഹൃത്തുക്കളും കാത്തിരുന്നത്.
ഇപ്പോഴിതാ വിവാഹ ശേഷം തന്റെ പ്രണയകഥ കുറച്ച് വാക്കുകളിലൂടെ തന്നെ ആരാധകരോട് പറയുകയാണ് വിഘ്നേഷ്.. വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വിവാഹ ജീവിതം വരെ എത്തിയ തങ്ങളുടെ പ്രണയത്തെ കുറിച്ച് ചുരുങ്ങിയ വാക്കുകളിലൂടെ പറഞ്ഞിരിക്കുന്നത്. ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി മാറുന്നത്.. നയന്‍താര മാഡം എന്ന വിളിയില്‍ നിന്ന് ഇന്ന് തന്റെ ഭാര്യ എന്ന് താന്‍ നയന്‍സിനെ വിളിച്ചതിന്റെ ഘട്ടങ്ങളാണ് വിഘ്നേഷ് കുറിയ്ക്കുന്നത്.
ആദ്യം നയന്‍ മാഡം, അതില്‍ നിന്നി പിന്നീട് കാദംബരി… അതില്‍ നിന്ന് തങ്കം.. പിന്നെ എന്റെ ബേബിയായി.. പിന്നെ എന്റെ ഉയിരായി.. കണ്മണിയായി ഇപ്പോള്‍ എന്റെ ഭാര്യയുമായി എന്നാണ് വിഘ്നേഷ് നയന്‍താരയെ കുറിച്ച് കുറിച്ചിരിക്കുന്നത്. വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രത്തിലെ സെറ്റില്‍ വെച്ചാണ് നയന്‍ താരയും വിഘ്നേഷും അടുപ്പത്തിലാവുന്നത്. നയന്താരയായിരുന്നും വിഘ്നേഷിന്റെ ചിത്രത്തിലെ നായിക.
അങ്ങനെ തുടങ്ങിയ സ്നേഹബന്ധമാണ് ഇപ്പോള്‍ വിവാഹം വരെ എത്തിനില്‍ക്കുന്നത്.
സോഷ്യല്‍ മീഡിയില്‍ ഒട്ടും സജീവമല്ലാത്ത നയന്‍സിന്റെ എല്ലാ വിശേഷങ്ങളും പിന്നീട് വിഘ്നേഷ് വഴിയാണ് ആരാധകര്‍ അറിഞ്ഞു തുടങ്ങിയത്. പിന്നീട് ഇരുവരും ആരാധരരുടെ ഇഷ്ട ജോഡികളായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ കണ്മണിയെ കുറിച്ച് വിഘ്നേഷ് കുറിച്ച വാക്കുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…