Film News

പ്രത്യേക ഒരു ചലനവുമായി എത്തി കവിൾ തലോടണം, പക്ഷേ റൊമാൻസ് ഫൈറ്റായി മാറി; അസിനെ കുറിച്ച് വിജയ്

ലിയോയുടെ വൻ വിജയത്തിന് ശേഷം പുതിയ വിജയ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. താരത്തിന്റെ കരിയറിലെ തന്നെ വഴിത്തിരിവായ ചിത്രമാണ് പോക്കിരി. വിജയ്‍യും അസിനും ഒന്നിച്ച പോക്കി വമ്പൻ ഹിറ്റായിരുന്നു. ഇപ്പോൾ പോക്കിരിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ പണ്ട് വിജയ്‍യും അസിനും നൽകിയ ഒരു അഭിമുഖം വീണ്ടും പ്രചരിക്കുകയാണ്.

വിജയ് കുറേ അടി വാങ്ങിയെന്നാണ് അഭിമുഖത്തിൽ നടി അസിൻ പറയുന്നത്. അപ്പോഴാണ് ദളപതി വിജയ് ആ സിനിമയുടെ സെറ്റിൽ സംഭവങ്ങളെ കുറിച്ച് തുറന്ന് പറയുന്നത്. ഒരു ഡാൻസ് രംഗത്തെ കുറിച്ചാണ് താരം പറയുന്നത്. റൊമാന്റിക്കായി ചെയ്യേണ്ട ഒരു രംഗമായിരുന്നു അത്. പ്രത്യേക ഒരു ചലനവുമായി എത്തി കവിൾ തലോടുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ റൊമാന്റിക്കായി ചെയ്യേണ്ടത് ഫൈറ്റായി മാറിയെന്നും വീഡിയോയിൽ രസകരമായി വിജയ് വെളിപ്പെടുത്തുന്നുണ്ട്.

അസിനും വിജയ്‍യും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നതാണ് ഈ അഭിമുഖം. പോക്കിരി 2007ലാണ് പ്രദർശനത്തിനെത്തിയത്. അസിൻ വിജയ്‍യുടെ നായികയായെത്തിയ പോക്കിരിയെന്ന ചിത്രത്തിൽ പ്രകാശ് രാജ് ആണ് വില്ലനായി എത്തിയത്. പൊലീസ് വേഷത്തിലായിരുന്നു ദളപതി വിജയ്‍ ചിത്രത്തിൽ എത്തിയത്.

Gargi