വിവാഹജീവിതവും, സിനിമയും തമ്മിൽ ഒരു ബന്ധവുമില്ല! സിനിമ വിജയിക്കുന്നതും അല്ലത്തതും മറ്റൊരു കാരണം, വിജയ് 

Follow Us :

തമിഴ് നാട്ടിലും, കേരളത്തിലും ഒരുപോലെ നിരവധി ആരാധകരുള്ള നടനാണ് വിജയ്, എന്നാൽ നടന്റെ പേരിൽ ഒരുപാട് ട്രോളുകളും ഇടക്ക് ഇറങ്ങാറുണ്ട്, ഇപ്പോൾ വിജയ് യുടെ ലിയോ ഇറങ്ങിയതിന്  ശേഷം നടനും ചിത്രത്തിലെ നായികയുമായ തൃഷയുമായി പ്രണയത്തിൽ ആണെന്നുള്ള വാർത്ത പുറത്തുവന്നിരുന്നു, അതുകൊണ്ട് നടൻ വിവാഹമോചിതൻ ആകുന്നു എന്നുള്ള വാർത്തയും എത്തിയിരുന്നു, അതിന് കാരണം വിജയ് യുടെ ഭാര്യ സംഗീതയെ ഇപ്പോൾ നടന്റെ കൂടെ അങ്ങനെ കാണാറില്ല  എന്നതാണ്

എന്നാൽ  വിവാഹത്തെ കുറിച്ചും, സിനിമ ജീവിതത്തെ കുറിച്ചും നടൻ ഒരു അഭിമുഖത്തിൽമുൻപ്  പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ച ആകുന്നത്, വിവാഹത്തിന് ശേഷം സിനിമയിലെ  താങ്കളുടെ മാർക്കറ്റ്  കുറയുമോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് നടൻ ഇങ്ങനൊരു മറുപടി നൽകുന്നത്, വിവാഹവും, അഭിനയവും രണ്ടും രണ്ടാണ്, രണ്ടു ജീവിതത്തിൽ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല, എന്നാൽ മിക്കവരും പറയുന്നത് കേൾക്കാം ഒരു നടൻ വിവാഹം കഴിച്ചു കഴിഞ്ഞാൽ സിനിമയിൽ അവർക്ക് മാർക്കറ്റ് ഉണ്ടാകില്ലെന്ന്

പക്ഷെ അത് തെറ്റാണ്, സിനിമ ജീവിതവും, വിവാഹജീവിതവും രണ്ടും രണ്ടാണ്, സിനിമ വിജയിക്കുന്നതും അല്ലാത്തതുമായ കാരണം വേറെയാണ്, സിനിമയ്ക്ക് നല്ല കഥയാണെങ്കിൽ ആ സിനിമ വിജയിക്കും, അല്ലാതെ ആ നടൻ വിവാഹത്നായ്‌തുകൊണ്ടല്ല , ഒരിക്കലും വിവാഹം കഴിച്ചാൽ മാർക്കറ്റ് കുറയുമോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് മാത്രമേ പറയാൻ കഴിയൂ വിജയ് പറഞ്ഞു . ഇപ്പോൾ താരം സിനിമ ഉപേക്ഷിച്ചു രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്നുള്ള വാർത്തയും എത്തിയിരുന്നു