അച്ഛൻ ചെയ്യ്ത കോമഡി കഥാപാത്രങ്ങളിൽ  ഏറ്റവും ഇഷ്ട്ടപെട്ട കഥാപാത്ര൦ അതാണ്! അതിനൊരു കാരണവുമുണ്ട്; ചന്ദു സലിംകുമാർ 

മലയാള സിനിമയിൽ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച നടന്മാരിൽ ഒരാളാണ് സലിം കുമാർ, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ  ചന്ദു സലിംകുമാറും അതേപാതയിലൂടെ സിനിമ രംഗത്തു എത്തിയിരിക്കുകയാണ്, മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലാണ് ചന്ദു അഭിനയിച്ചിരിക്കുന്നത്, ഇപ്പോൾ…

മലയാള സിനിമയിൽ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച നടന്മാരിൽ ഒരാളാണ് സലിം കുമാർ, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ  ചന്ദു സലിംകുമാറും അതേപാതയിലൂടെ സിനിമ രംഗത്തു എത്തിയിരിക്കുകയാണ്, മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലാണ് ചന്ദു അഭിനയിച്ചിരിക്കുന്നത്, ഇപ്പോൾ താരം സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം തന്റെ ഇഷ്ട്ട കോമഡി കഥാപാത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന്റെ അഭിമുഖത്തിലൂടെ, അച്ഛൻ ചെയ്യ്ത കോമഡി കഥാപത്രങ്ങളിൽ ഏതാണ് ഇഷ്ട്ടമെന്നു ചോദിച്ചാൽ എനിക്ക് അച്ഛന്റെ മിക്ക ഹാസ്യകഥാപാത്രങ്ങളും ഇഷ്ടമാണ്

എന്നാൽ അച്ഛന്റെ കോമഡി ചെയ്യ്തകഥപാത്രങ്ങളിൽ പെട്ടന്ന് എനിക്കിഷം പറയാവുന്ന കഥാപത്രം മമ്മൂക്ക ചിത്രമായ ചട്ടമ്പി നാട് എന്ന ചിത്രത്തിലെ മാക്രി ഗോപാലൻ ആണ്, അതിന്റെ കാരണം അതിൽ പുള്ളിക്ക് വലിയ സ്ക്രീൻസ്പേസ് ഇല്ല, എന്നാൽ അദ്ദേഹം അഭിനയിച്ച ഭാഗങ്ങളിൽ ഒടുക്കത്തെ സ്കോറി൦ ഗ് ആണ് ലഭിച്ചതും , അതേ ചിത്രത്തിൽ സുരാജേട്ടന്റെ ദശമൂലം ദാമുവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു

അതെ കഥപാത്രത്തോടൊപ്പം അച്ഛന്റെ മാക്രി ഗോപാലനെയും ആളുകൾ ഏറ്റെടുത്തിരുന്നു, അതുപോലെ മറ്റൊരു ചിത്രമാണ് കല്യാണരാമൻ, ചിത്രത്തിലെ അച്ഛന്റെ പ്യാരി എന്ന കഥപാത്രവും വളരെ ഇഷ്ടമാണ്, അതുപോലെ ചിത്രത്തിലെ ഇന്നസെന്റ് ചേട്ടന്റെ പോഞ്ഞിക്കര എന്നകഥപാത്രവും ചന്ദു പറയുന്നു, തീയ്യറ്ററുകളിൽ ഇപ്പോൾ പ്രേഷക സ്വീകാര്യത ലഭിച്ചു മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്സ്