കഴിഞ്ഞ ദിവസം സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നടനും ഗായകനും സംഗീതസംവിധായകനും സംവിധായകനുമായ വിജയ് ആന്റണിയ്ക്ക് പരിക്കേറ്റിരുന്നു. ഇപ്പോഴിതാ ആരോഗ്യനില പങ്കുവച്ച് എത്തിയിരിക്കുകയാണ് വിജയ് ആന്റണി.
മലേഷ്യയിലെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞദിവസം ചെന്നൈയില്‍ തിരിച്ചെത്തി. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. മലേഷ്യയില്‍ വച്ച് നടന്നിരുന്ന പിച്ചൈക്കാരന്‍ 2 ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിലാണ് താരത്തിന് പരിക്കേറ്റത്.
‘പ്രിയ സുഹൃത്തുക്കളെ, മലേഷ്യയില്‍ നടന്ന പിച്ചൈക്കാരന്‍ 2 ചിത്രീകരണത്തിനിടെ താടിയെല്ലിനും മൂക്കിനുമേറ്റ സാരമായ പരിക്കില്‍ നിന്ന് ഞാന്‍ സുഖം പ്രാപിച്ചു വരികയാണ്. ഒരു മേജര്‍ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. എത്രയും പെട്ടെന്നുതന്നെ നമുക്ക് വീണ്ടും കാണാം. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി’ എന്നാണ് താരത്തിന്റെ ട്വീറ്റ്.
കഴിഞ്ഞയാഴ്ചയാണ് പിച്ചൈക്കാരന്‍ 2 വിന്റെ ചിത്രീകരണത്തിനിടെ വിജയ് ആന്റണി അപകടത്തില്‍പ്പെട്ടത്. മലേഷ്യയിലെ ലങ്കാവി ദ്വീപില്‍ ബോട്ടില്‍ വെച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കവേയാണ് അപകടം. വിജയ് സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു ബോട്ട് നിയന്ത്രണംവിട്ട് ക്യാമറാസംഘമുണ്ടായിരുന്ന വലിയ ബോട്ടില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.
പ്രഥമ ശുശ്രൂഷ നല്‍കിയശേഷം അദ്ദേഹത്തെ ക്വലാലംപുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെയായിരുന്നു അദ്ദേഹത്തിന് മൂക്കിന്റ ശസ്ത്രക്രിയ നടത്തിയത്.
വിജയ് ആന്റണി നായകനായ പിച്ചൈക്കാരന്‍ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു.
ശശിയാണ് ആദ്യഭാഗം സംവിധാനം ചെയ്തത്. രണ്ടാം ഭാഗം വിജയ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. മരണക്കിടക്കയിലുള്ള അമ്മയുടെ ആഗ്രഹപ്രകാരം കോടീശ്വരനായ നായകന് 48 ദിവസം ഭിക്ഷക്കാരനായി ജീവിക്കുന്നതായിരുന്നു ചിത്രത്തിന്റെ കഥ.