Film News

‘ആട് 3’ ഉടനുണ്ടാകും; മിഥുൻ മാനുവൽ ഒന്ന് ചിരിച്ചാൽ മതിയെന്ന് വിജയ് ബാബു

 

നടനും, നിർമ്മാതാവുമായ ഒരു വ്യക്തിയാണ്   വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസ് എന്ന തന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് വിജയ് ബാബു ഒരുക്കിയിട്ടുള്ളത് . അക്കൂട്ടത്തിൽ പ്രേക്ഷകേരെല്ലാം ഏറ്റടുത്ത ചിത്രമായിരുന്നു ആടിൻറെ ഫ്രാൻഞ്ചൈസി.  മലയാളത്തിലെ പ്രമുഖ സംവിധായകനായ മിഥുൻ മാനുവൽ തോമസിന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു  ആട് ഫ്രാഞ്ചൈസി  ഇപ്പോഴിതാ ആടിന്റെ  മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് വിജയ് ബാബു. മലയാളി പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ആട് 3.അതുകൊണ്ടുതന്നെ ചിത്ര താമസിക്കുന്നതിൽ  ആരാധകർക്ക് നല്ല  നിരാശയുണ്ട്.   ഈ ചിത്രം വൈകാനുള്ള കാരണവും വിജയ് ബാബു വെളിപ്പെടുത്തുകയുണ്ടായി. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഇപ്പോൾ ത്രില്ലർ മോഡിൽ ആണെന്നും, എപ്പോഴാണ് അതിൽ നിന്ന് മിഥുൻ മാനുവൽ  തിരിച്ചുവരികയെന്ന് അറിയില്ലെന്നും വിജയ് ബാബു പറയുന്നു. ‘ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് ബാബു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. വിജയ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ ആണ്  മിഥുൻ മാനുവൽ ചിരിച്ചോ. ചിരിച്ചെങ്കിൽ കൊഴപ്പമില്ല. പുള്ളി ഇപ്പൊ ത്രില്ലർ മൂഡിലാണ്. ചിരിച്ചെങ്കിൽ ഹ്യൂമർ മൂഡിലേക്ക് എത്തിയെന്ന് മനസിലാക്കാം. അപ്പോൾ ആട് 3   നടക്കും.

ഞങ്ങൾ എല്ലാം അതേ പോലെ മൈന്റൈൻ ചെയ്‌തു പോവുകയാണ്, സൈജു കുറുപ്പും  താനുമുൾപ്പെടെ  എല്ലാവരും അതേ ലുക്ക്‌ തന്നെ  പിടിച്ചോണ്ട് ഇരിക്കുകയാണ്എന്നും  വിജയ് ബാബു പറയുന്നു. സൈജു കുറുപ്പിനെ കാണുമ്പോൾ  തടി കൂടല്ലേ എന്ന് പറയാറുണ്ടെന്നും  നമുക്ക് അബുവിന്റെ വേഷം  ചെയ്യാനുള്ളതാണെന്ന് പറയാറുണ്ട് എന്നും വിജയ് ബാബു  പറയുന്നു.  നടൻ  ജയസൂര്യ ഉൾപ്പെടെ എല്ലാരും ചോദിക്കുന്ന ചോദ്യമാണ്  ആടിന്റെ മൂന്നാം ഭാഗത്തെപ്പറ്റി.  റിയാലിറ്റിയിലേക്ക് വരികയാണെങ്കിൽ മിഥുൻ മാനുവൽ  അതിന്റെ ഫസ്‌റ്റ് ഹാഫ് എഴുതി കഴിഞ്ഞതാണ് എന്നും പക്ഷെ  സെക്കന്റ് ഹാഫിലേക്ക് ഇതുവരെ എത്താൻ  കഴിഞ്ഞിട്ടില്ല  എന്നും  വിജയ് ബാബു ആട് മൂന്നാം  വൈകുന്നതിന്റെ കാരണം വ്യക്തമാക്കി കൊണ്ട് പറഞ്ഞു .

ഒരു എഴുത്തുകാരന്റെ സ്പേസിലേക്ക് എത്തണം   മിഥുന്  ആ ഹ്യൂമർ അവസ്ഥയിലേക്ക് എത്തണമെന്നും വിജയ് പറയുന്നു. ആട് 3 ആനി ഇനി  പറയാനുള്ളത് എന്നും  ഒരുപക്ഷേ ഓസ്‌ലർ കഴിഞ്ഞാൽ മിഥുൻ മനുവലിന്റെ കഥകൾ വരാനുണ്ട് എന്നും   എന്തായാലും ആട് 3 ഉടനെ ഉണ്ടാകും വിജയ് ബാബു പറഞ്ഞു.   ചിത്രത്തിന്റെ  ഒന്നാം ഭാഗത്തിന് പ്രതീക്ഷിച്ച ജനപിന്തുണ തിയേറ്ററുകളിൽ കിട്ടിയില്ലെങ്കിലും ഒടിടി, സാറ്റലൈറ്റ് റിലീസുകൾക്ക് ശേഷം ചിത്രത്തിന് ഒരു കൾട്ട് പരിവേഷം തന്നെ കൈവന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തിയത്. ഇത് വലിയ രീതിയിൽ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ഇതോടെയാണ് മൂന്നാം ഭാഗവും വിജയ് ബാബു  പ്രഖ്യാപിച്ചത്.

Sreekumar R