Film News

താരങ്ങളുടെ പ്രതിഫലം നിർമ്മാതാക്കളുടെ വലിയ ഒരു തലവേദന; അഭിനേതാക്കളുടെ പ്രതിഫലത്തെ കുറിച്ച്; വിജയ് ബാബു

താരങ്ങളുടെ പ്രതിഫലം ഇന്നും  സിനിമാ ലോകത്തെ   ചർച്ചയാകുന്ന  വിഷയമാണ്. അതുപോലെ   സിനിമയുമകളുടെ  ബജറ്റും താരങ്ങളുടെ പ്രതിഫലവു൦  സിനിമ മേഖലയിൽ മാത്രമല്ല  പ്രേക്ഷകര്‍ക്കിടയില്‍  ചര്‍ച്ചയാവുന്നു. അതിഥി വേഷത്തില്‍ വന്ന് പോകുന്നതിന് വേണ്ടി  ഇപ്പോൾ ഉള്ള നടിമാര്‍ പോലും കോടികള്‍ വാങ്ങിക്കുന്നുണ്ടെന്നുള്ള  റിപ്പോര്‍ട്ട് പലപ്പോഴായി വരാറുണ്ട്.  താരതമ്യേന ചെറിയ വ്യാപാരം നടക്കുന്ന മലയാള സിനിമയെ സംബന്ധിച്ച് കോടികളുടെ പ്രതിഫലം എടുത്താൽ പൊങ്ങാത്തതാണെന്നു  പല നിർമാതാക്കളും പറഞ്ഞിട്ടുണ്ട്.  ഇപ്പോൾ  അഭിനേതാക്കളുടെ പ്രതിഫലത്തെ കുറിച്ച് തുറന്ന് പറയുകയാണ്  നടനും നിര്‍മാതാവുമായ വിജയ് ബാബു. നിര്‍മാതാക്കള്‍ക്ക് വലിയ തലവേദനയാകുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്  നടി-നടന്മാരുടെ പ്രതിഫല൦ . ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വിജയ് ബാബു  ഈ കാര്യം വെളിപ്പെടുത്തിയത്. താരങ്ങളുടെ പതിഫലത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നാണ് താരം  പറയുന്നത്. 2010 ലൊക്കെ സാറ്റലൈറ്റ് ബൂ  വന്നിരുന്നു. അതിന് മുന്‍പ് കേരളത്തിലെ അഭിനേതാക്കള്‍ വളരെ നോര്‍മലായിട്ടുള്ള ശമ്പളം ആയിരുന്നു വാങ്ങിയിരുന്നത്.

സാറ്റലൈറ്റ് ബും വരുമ്പോള്‍ റവന്യു സ്ട്രീം വരികയാണ്. അപ്പോള്‍ താരമൂല്യത്തിനനുസരിച്ച്  ഇത്ര റേറ്റ് ഉണ്ട് എന്നുള്ള രീതിയില്‍ നടിനടന്മാര്‍ പ്രതിഫലം കൂട്ടി. സാറ്റലൈറ്റ് ബൂം കഴിഞ്ഞപ്പോള്‍ പിന്നെ  ഒടിടി വന്നു. അതുകൂടെ ആയപ്പോള്‍ വേറൊരു സ്ട്രീം വന്നു  അതാണ്  ബോക്‌സോഫീസ്.  ഇത്രയും സാറ്റലൈറ്റ് അല്ലെങ്കില്‍ ഒടിടി ഉണ്ടെന്ന് പറഞ്ഞ് വീണ്ടും ശമ്പളം ഉയര്‍ത്തുകയാണ് . പക്ഷേ ഇപ്പോള്‍ രണ്ടും കൈവിട്ടു. ഈ ഉയര്‍ന്ന ശമ്പളം അങ്ങനെ നില്‍ക്കുന്നുണ്ട്. പക്ഷേ ഒടിടിയും സാറ്റലൈറ്റും ചവിട്ടി. അത് ഭയങ്കര പ്രശ്‌നത്തിലേക്കാണ് ഇപ്പോൾ  പോയ്കൊണ്ടിരിക്കുന്നത്   , മാത്രമല്ല ഇനി മലയാള സിനിമയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ പറ്റിയും വിജയ് ബാബു പറയുന്നു . ‘ഇനി സംഭവിക്കാന്‍ പോകുന്നത് മീഡിയം, സ്മാള്‍ സൈസ് സിനിമകള്‍ ഉണ്ടാകില്ല. മലയാളത്തിന്റെ ഐഡന്റിറ്റി ആയിരുന്നു നല്ല കഥകളും, മീഡിയം സൈസിലുള്ള സിനിമകളും. ആ ഐഡിന്റിറ്റി പതിയെ മാറി കൊണ്ടിരിക്കയാണ്.  ഇനി പാന്‍ ഇന്ത്യന്‍ സിനിമകളോട് മലയാളം  മത്സരിക്കും. തമിഴിലും തെലുങ്കിലും പണ്ട് ഉണ്ടായിരുന്ന തട്ട് പൊളിപ്പന്‍ മാസ് മസാല പടങ്ങളിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ആ പടങ്ങള്‍ക്ക് ഉള്ള തിയറ്ററേ ഉണ്ടാകൂ. മുന്‍പ് വിജയ്, അജിത്ത്, രജനി സാര്‍, അല്ലു അര്‍ജുന്‍ പടങ്ങളൊക്കെയാണ് മലയാള സിനിമ പോലെ റിലീസ് നടന്നു കൊണ്ടിരുന്നത്.

ബാഹുബലിയ്ക്ക് ശേഷം അതല്ല. ഈ ക്രിസ്മസിന് ഒരൊറ്റ മലയാളം പടം മാത്രമാണ് റിലീസ് ചെയ്ത്. മഴയും, നോമ്പും, സ്‌കൂളും സ്‌കൂള്‍ ഓപ്പണിങ്ങുമൊക്കെ കഴിഞ്ഞ് കിട്ടുന്നത് ഒരു മുപ്പത്തി എട്ട് ആഴ്ചയാണ്.  ഈ ആഴ്ച്ച കൊണ്ട്പ ണ്ട് അജിത്ത്, വിജയ് പടങ്ങളൊക്കെ കഴിഞ്ഞ് നമുക്ക് കിട്ടിക്കൊണ്ടിരുന്നത് മുപ്പത്തിരണ്ടെണ്ണമാണ്. ഈ ആഴ്ചയില്‍ വേണം 200 പടങ്ങളിറക്കാന്‍. കഴിഞ്ഞ വര്‍ഷം ഇറങ്ങിയത് 225 സിനിമകള്‍ ആണ് . പാന്‍ സൗത്ത്, പാന്‍ ഇന്ത്യന്‍ പടങ്ങളുടെ ഒരു ഇന്‍ഫ്‌ളുവൻസ്  കഴിയുമ്പോള്‍ മലയാള സിനിമയ്ക്ക് കിട്ടുന്നത് ഇരുപത്തി അഞ്ച് ആഴ്ചയാണ്. ഒരാഴ്ച പത്ത് സിനിമകളൊക്കെയാണ് വരുന്നത്. കൊവിഡിന് മുന്‍പ് ഷൂട്ട് ചെയ്ത പടങ്ങള്‍ വരെ ഇപ്പോഴും റിലീസ് ചെയ്യാനുണ്ട്. ഇതൊന്നു റിലീസ് ചെയ്‌യേണ്ടേ , കഴിഞ്ഞ വര്‍ഷം ഇറങ്ങിയ നിര്‍മാണ ചെലവിന്റെ പത്ത് ശതമാനം പോലും എഴുപത് ശതമാനം സിനിമകളും നേടിയിട്ടില്ല. പിന്നെ മലയാളത്തിൽ  ഇരുപത് കമേഷ്യല്‍ ഹീറോസും ഹീറോയിന്‍സുമുണ്ട്. ഇവര്‍ ഒരു വര്‍ഷത്തില്‍ നാല് പടം വച്ച് ചെയ്യുന്നവരാണ്. അപ്പോള്‍ തന്നെ 80 സിനിമ ആയില്ലേ ‘,  അത്തരത്തില്‍ സിനിമാ മേഖലയിലെ നിര്‍മാണമടക്കം പല പ്രതിസന്ധിയിലേക്കും എത്തുമെന്നും നിര്‍മാതാവ് വിജയ് ബാബു  സൂചിപ്പിച്ചിരിക്കുകയാണ്

Sreekumar R