വിജയ് ബാബു പീഡനകേസിലേക്ക് സൈജു കുറുപ്പിന്റെ പേരും..!? സത്യം പുറത്തായി!

മലയാള സിനിമാ രംഗത്ത് നിന്ന് തന്നെ ഉയര്‍ന്നു വന്ന മറ്റൊരു പീഡന പരാതിയുടെ അന്വേഷണവും ചര്‍ച്ചയും നടക്കുമ്പോള്‍ കേസിലേക്ക് മറ്റൊരു താരത്തിന്റെ പേര് കൂടി ഉയര്‍ന്നു കേള്‍ക്കുകയാണ്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബു യുവ നടിയെ പീഡിപ്പിച്ച പരാതിയിലാണ് മലയാളത്തിന്റെ മറ്റൊരു പ്രമുഖനായ സൈജു കുറുപ്പിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നത്. താരത്തെ പോലീസ് ചോദ്യം ചെയ്തു എന്ന വാര്‍ത്തകളാണ് പുറത്ത് വന്നത്.

യുവ നടി പരാതി നല്‍കിയതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്നു കളഞ്ഞ വിജയ് ബാബുവിന് വേണ്ട സഹായം ചെയ്തു എന്ന പേരിലാണ് നടന്‍ സൈജു കുറുപ്പിനെ ചോദ്യം ചെയ്തിരിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിലാണ് വിജയ്ബാബുവിന് എതിരെ കേസ് വരും മുമ്പാണ് താന്‍ സഹായം ചെയ്തതെന്ന് സൈജു കുറുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

താന്‍ ദുബായിലേക്ക് പോകുമ്പോഴാണ് ക്രെഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് കൊടുക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം തന്നെ അറിയിച്ചത് എന്നും വിജയ് ബാബുവിന്റെ ഭാര്യയാണ് ക്രെഡിറ്റ് കാര്‍ഡ് തന്റെ കൈയ്യില്‍ തന്നു വിട്ടത് എന്നും സൈജു കുറുപ്പ് പോലീസിന് മൊഴി നല്‍കി. അതേസമയം, ക്രെഡിറ്റ് കാര്‍ഡ് നല്‍കിയതിന് ശേഷമാണ് പീഡനപരാതിയെ കുറിച്ച് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതെന്ന് ഇദ്ദേഹം പറയുന്നു. അതിനാവശ്യമായ തെളിവുകള്‍ പോലീസിന് നല്‍കിയതായും സൈജു കുറുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം, യുവ നടി നല്‍കിയ പരാതിയില്‍ വിജയ് ബാബുവിന് എതിരെ കേസന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പരാതിക്കാരിയുടെ പേര് പുറത്ത് വെളിപ്പെടുത്തരുത് എന്നിരിക്കെ ലൈവില്‍ വന്ന് ഇരയുടെ പേര് വെളിപ്പെടുത്തിയ ശേഷമാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നത്.

ഇതിന് ശേഷം നടന് എതിരെ ലുക്കൗട്ട് നോട്ടീസ് വരെ പുറപ്പടുവിച്ചു എങ്കിലും താന്‍ ഒളിച്ചു കടന്നത് അല്ലെന്നും ബിസിനസ് ആവശ്യത്തിനായി പോയതാണെനനുമായിരുന്നു വിജയ് ബാബു അറിയിച്ചത്. ആഴ്ച്ചകള്‍ക്ക് ശേഷം കേരളത്തില്‍ തിരിച്ചെത്തിയ താരം, അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago