വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തില്‍

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രേക്ഷകരുടെ പ്രിയ ജോഡികളാണ്. മലയാള സിനിമയിലും നിരവധി ആരാധകരാണ് ഇരുവര്‍ക്കും ഉള്ളത്. അര്‍ജുന്‍ റെഡ്ഡി എന്ന സിനിമ ആയിരുന്നു വിജയ് ദേവരകൊണ്ടയുടെ തലവര തന്നെ മാറ്റിയത്. രശ്മിക മന്ദനയ്ക്ക് പിടിവള്ളി ആയത് ഗീതാഗോവിന്ദത്തിലെ നായികാവേഷം ആയിരുന്നു.
കന്നട നടിയായിരുന്നു രശ്മിക മന്ദന വിജയ് ദേവരകൊണ്ട കൊപ്പം ആദ്യമായി അഭിനയിക്കുന്നത് ഗീതാഗോവിന്ദത്തിലെ തന്നെയായിരുന്നു. ഗീത എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിലേക്ക് ആണ് ചേക്കേറിയത്. കോമഡി ഫാമിലി ചിത്രമായ ഗീതാഗോവിന്ദം ബസില്‍ വച്ച് അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ടു പേര്‍ തമ്മില്‍ നടക്കുന്ന പ്രണയവും പ്രശ്‌നങ്ങളും വിവാഹവും ഒക്കെയായിരുന്നു. ഈ ചിത്രം യൂത്തിന്റെ ഇടയില്‍ വലിയ തോതില്‍ ഹിറ്റായി. രശ്മിക വിജയ് ജോഡികളെ ആരാധകര്‍ അംഗീകരിക്കുകയായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ച് ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തില്‍ എത്തി.


സിനിമയിലെ റൊമാന്റിക് സീനുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ ഇവര്‍ ജീവിതത്തിലും ഒന്നിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രണ്ടുപേരും ആരും അറിയാതെ ഡേറ്റിംഗ് നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കാന്‍ തുടങ്ങി എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്.കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും മുംബൈയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും ഒരുമിച്ചു ഇറങ്ങി വരുന്നതും ഒരേ കാറില്‍ കയറി പോകുന്നതിന്റെയും ദൃശ്യങ്ങള്‍ വൈറല്‍ ആയി മാറിയത്. അതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. ബോളിവുഡ് ജോഡികളായ ആലിയ ഭട്ട്, രണ്‍ബീര്‍ കപൂറുമാണ് രശ്മിക വിജയ് ജോഡി ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്.