ഓണ സദ്യ കഴിച്ച് വിജയ് ദേവരക്കൊണ്ടയും അനന്യ പാണ്ഡെയും; വീഡിയോ

ബിഗ് ബജറ്റ് തെലുങ്ക് ചിത്രമായ ലൈഗറിന്റെ പ്രചരണാര്‍ത്ഥം തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട ഉള്‍പ്പടെയുള്ള താരങ്ങളും അണിയറ പ്രവര്‍ത്തകരും കൊച്ചിയിലെത്തി. കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം പരിസരത്ത് വൈകിട്ട് 6ന് നടക്കുന്ന സംഗീത പരിപാടിയില്‍ ദേവരക്കൊണ്ട പങ്കെടുക്കും. ഇപ്പോഴിതാ വിജയ്‌യും അനന്യ പാണ്ഡെയും ഓണ സദ്യ കഴിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.

പെര്‍ഫ്യൂം മ്യൂസിക് ബാന്റിന്റെ സംഗീത സായാഹ്നവും തുടര്‍ന്ന് താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയും കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ചിത്രത്തിന്റെ കേരള വിതരണവകാശം ശ്രീഗോകുലം മൂവീസിനാണ്.

തെലുങ്കിലെ മുന്‍നിര സംവിധായകരിലൊരാളായ പുരി ജഗന്നാഥ്, മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് പശ്ചാത്തലമാക്കി ഒരുക്കുന്ന മെഗാ ബജറ്റ് ചിത്രമാണ് ലൈഗര്‍. പാന്‍ ഇന്ത്യന്‍ റീലീസ് ആയാണ് ലൈഗര്‍ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉള്‍പ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്.

ഓഗസ്റ്റ് 25നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. പ്രശസ്ത ബോക്‌സിംഗ് താരം മൈക്ക് ടൈസണ്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കേരളത്തില്‍ നൂറ്റമ്പതിലേറെ തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തില്‍ പ്രദര്‍ശിപ്പിക്കും.

Gargi