സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിച്ച് സംവിധായകന് ലാല്‍ ജോസും താരങ്ങളും. സിനിമ തിയറ്ററുകളിലെത്തുന്നതിന് തലേ ദിവസമാണ് ഇവര്‍ പോസ്റ്ററൊട്ടിക്കാന്‍ രംഗത്തെത്തിയത്. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സോളമന്റെ തേനീച്ചകള്‍ തിയറ്ററുകളില്‍ ഇന്ന് പ്രദര്‍ശനം ആരംഭിച്ചു. ഇതിനു മുന്നോടിയായാണ് ലാല്‍ജോസും ചിത്രത്തിലെ താരങ്ങളും കൊച്ചി നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങിയത്. ഇതിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്.
ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിന്‍സി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന് ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ദര്‍ശന സുദര്ശന്, ശംഭു, ആഡിസ് ആന്റണി അക്കര, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന് തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്, ദിയ, ചാക്കോച്ചി, ഷൈനി വിജയന്, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്ണന്, ലിയോ, വിമല്‍, ഉദയന്‍, ഫെര്വിന് ബൈതര്‍, രജീഷ് വേലായുധന്, അലന് ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
എല്‍ ജെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വ്വഹിക്കുന്നു. തിരക്കഥ പി ജി പ്രഗീഷ്, സംഗീതം വിദ്യാസാഗര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന് നമ്പ്യാര്‍, ഗാനരചന വിനായക് ശശികുമാര്‍, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.