‘അഹങ്കാരം കൊണ്ട് പരാജയപ്പെട്ടു’ വിമര്‍ശിച്ചയാളെ നേരില്‍ കണ്ട് കെട്ടിപ്പിടിച്ച് വിജയ് ദേവരക്കൊണ്ട

ശരാശരി ചിത്രം എന്ന അഭിപ്രായം വന്നിട്ടും വിജയ് ദേവരകൊണ്ടയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘ലൈഗര്‍’ പരാജയപ്പെടാന്‍ കാരണം താരത്തിന്റെ അഹങ്കാരമെന്ന് മുംബൈയിലെ തിയേറ്റര്‍ ഉടമ ആരോപിച്ചിരുന്നു. ബഹിഷ്‌കരണ ആഹ്വാനങ്ങളെ നിസ്സാരമായി കണ്ടതാണ് താരത്തിനും ചിത്രത്തിനും വിനയായതെന്ന് മുംബൈ ഗെയ്റ്റി ഗ്യാലക്‌സി ആന്‍ഡ് മറാഠ മന്ദിര്‍ സിനിമ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായി ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതോടെ വിജയ് ദേവേരക്കൊണ്ട നേരിട്ടെത്തി അദ്ദേഹത്തെ കണ്ടു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ നിറയുകയാണ്.

തന്റെ അഭിപ്രായത്തിന്റെ തെറ്റിദ്ധാരണ നീക്കാന്‍ ഹൈദരാബാദില്‍ നിന്ന് മനോജ് ദേശായിയെ കാണാന്‍ താരമെത്തിയത്. നല്ല സിനിമകള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കി. നിരവധി പേരാണ് താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സിനിമയുടെ പ്രചാരണത്തിനെത്തിയപ്പോള്‍ മേശയ്ക്ക് മുകളില്‍ വിജയ് കാലെടുത്തുവച്ചതും സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞിരുന്നു. താരത്തിന്റെ അഹങ്കാരം അഡ്വാന്‍സ് ബുക്കിങ്ങിനെ പോലും ബാധിച്ചെന്നാണ് ഇന്നലെ ഉടമ പറഞ്ഞത്.

ബഹിഷ്‌കരണ ആഹ്വാനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ലൈഗര്‍ റിലീസിന് മുന്‍പ് വിജയ് ദേവരകൊണ്ടയുടെ പ്രതികരണം. താത്പര്യമുള്ളവര്‍ മാത്രം ചിത്രം കണ്ടാല്‍ മതിയെന്നും താരം പറഞ്ഞിരുന്നു.

Gargi