Film News

വിജയ് ആരാധകരെ ആവേശത്തിലെത്തിക്കാൻ വരുന്നു ‘ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം’, ചിത്രത്തിന്റെ റീലിസ് തീയതി പുറത്തുവിട്ടു

കേരളത്തിലും, തമിഴ് നാട്ടിലുമായി നിരവധി ആരാധകരുള്ള ഏക നടനാണ് വിജയ്, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം (goat ) എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ചിത്രത്തിന്റെ നിർമാതാവ് അർച്ചന കൽപ്പാത്തി തൻറെ എക്സ് അകൗണ്ടിലൂടെ ആണ് റിലീസ് തീയതി പ്രഖ്യാപിച്ചത്, ചിത്രം സെപ്റ്റംബർ 5 നാണ് തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്, ഈ പ്രഖ്യാപനം തന്നെ  പുതിയ ലുക്കിലുള്ള പോസ്റ്ററിനോടൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചതും

സയൻസ് ഫിഷൻ ഴോണറിലുള്ള  ഈ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററും സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, ചിത്രത്തിലെ വിജയ് യുടെ ഗെറ്റപ്പും സോഷ്യൽ മീഡിയിൽ ചർച്ച ആയ വിഷയം ആയിരുന്നു, വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് യുടെ ആദ്യ ചിത്രമാണ് ഗോട്ട്,

ചിത്രം മുൻപ് ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് സൂചന ഉണ്ടായിരുന്നു എന്നാൽ ചില  സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു, ബിഗിൽ  എന്ന ചിത്രത്തിന് ശേഷം വിജയ് ഇരട്ട വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ്ഗോട്ട്. ചിത്രത്തിൽ ജയറാം, സ്നേഹ, പ്രശാന്ത്, മീനാക്ഷി ചൗധരി, പ്രഭു ദേവ,ലൈല, അജ്മൽ അമീർ, യോഗി ബാബു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ തിരുവനന്തപുരത്ത് വെച്ചായിരുന്നു നടന്നിരുന്നത് ,വിജയ് യുടെ അവസാന ചിത്രമെന്നും അതിനു ശേഷം നടൻ രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കുവാണെന്നും വാർത്തകൾ എത്തിയിരുന്നു

 

 

Suji