ആ ലിപ്‌ലോക്ക് സീൻ എടുക്കാൻ തൃഷയ്ക്ക് സമ്മതകുറവില്ലായിരുന്നു! എന്നാൽ വിജയ് സേതുപതി വിസമ്മതിച്ചു, വെളിപ്പെടുത്തി നടൻ 

Follow Us :

വിജയ് സേതുപതിയും, തൃഷയും നായികനായന്മാരായി അഭിനയിച്ച ചിത്രമായിരുന്നു 96.ഇപ്പോഴിതാ ഈയൊരു സിനിമയുടെ ചിത്രീകരണ സമയത്ത് പിന്നണിയില്‍ നടന്ന ചില കാര്യങ്ങള്‍ വീണ്ടും സോഷ്യൽ മീഡിയയിൽ  വൈറലായി കൊണ്ടിരിക്കുകയാണ്, സിനിമയിലൊരു ലിപ്‌ലോക് സീന്‍ ഉണ്ടായിരുന്നെങ്കിലും നടന്‍ വിജയ് സേതുപതി അത് ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു, ഈ സീനെടുക്കാന്‍ തൃഷയ്ക്ക് യാതൊരു വിധത്തിലുമുള്ള  എതിരഭിപ്രായമില്ലായിരുന്നു, എന്നാൽ ആ സീൻ എടുക്കാൻ താൻ സമ്മതിച്ചിരുന്നില്ല വിജയ് സേതുപതി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

കഥയില്‍ ഒരു ലിപ് ലോക്ക് സീന്‍ ഉണ്ടായിരുന്നു. എന്നാൽ പക്ഷെ ചിത്രീകരിക്കുമ്പോൾ അതിന്റെ ആവശ്യമില്ലെന്ന് താനാണ് സംവിധായകനോട് ശഠിച്ചത്. കാരണം ആ സിനിമ യാഥാര്‍ത്ഥ്യത്തോട് വളരെ അടുത്ത് നില്‍ക്കുന്നതാണ്. അതുകൊണ്ടാണ് അങ്ങനൊരു സീന്‍ ഒഴിവാക്കാമെന്ന് താന്‍ പറഞ്ഞത്. ജാനുവില്‍ നിന്ന് റാമിനെ പൂര്‍ണമായും അകറ്റി നിര്‍ത്താമെന്ന് താന്‍ പറഞ്ഞതോടെ സംവിധായകനും അത് ശരിയാണെന്ന് തോന്നി. അങ്ങനെയാണ് ആ ചുംബന രംഗം എടുക്കാഞ്ഞത് നടൻ പറയുന്നു.

മറ്റ് ഭാഷകളിലേക്കും ഈ സിനിമ റീമേക്ക് ചെയതിരുന്നു. കേരളത്തിലും ഈ ചിത്രം  വലിയ തരംഗമായി മാറിയിരുന്നു. ഒരാണിന്റെയും , പെണ്ണിന്റെയും സ്കൂള്‍ കാലത്തുണ്ടായ പ്രണയവും പിന്നീടുള്ള അവരുടെ വേര്‍പിരിയലും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിചേരലുമൊക്കെ പ്രേക്ഷകരുടെ മനസില്‍ ഒരു വിങ്ങലായി മാറിയിരുന്നു.  റാം, ജാനു എന്നിവരുടെ സ്‌കൂള്‍ കാലഘട്ടവും വര്‍ഷങ്ങള്‍ക്കിപ്പുറം ഗെറ്റ്  ടുഗദറിന് പങ്കെടുക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം