രജനി സാറിന്റെ സ്റ്റാർഡം എന്നുപറയുന്നത് ഒരിക്കലും അദ്ദേഹത്തിന്റെ സ്റ്റെയിലോ, സ്പീഡിലുള്ള നടത്തമോ ഒന്നുമല്ല; വിജയ് സേതുപതി 

Follow Us :

സിനിമയുടെ സ്റ്റയിൽ മന്നൻ എന്നറിയപ്പെടുന്ന നടനാണ് രജനി കാന്ത്, ഇപ്പോൾ താരത്തിന്റെ സ്റ്റാർഡത്ത് കുറിച്ചും, സ്റ്റെയിലിനെ കുറിച്ചും തുറന്നു പറയുകയാണ് നടൻ വിജയ് സേതുപതി. സിനിമയിൽ ഒരു സ്റ്റയിൽ മന്നൻ എന്ന് പലരും പറയുന്നത് രജനി സാറിന് ആണ്, അദ്ദേഹം 40  വർഷം കൊണ്ട് സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്. പക്ഷെ രജനി സാറിന്റെ സ്റ്റാർഡം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ സ്റ്റൈലോ, അല്ലെങ്കിൽ മുടി ഒതുക്കലോ, അല്ലെങ്കിൽ സ്‌പീഡിലുള്ള നടത്തുമോ,സിഗരറ്റ് വലിയോ  ഒന്നുമല്ല എന്നാണ് വിജയ് സേതുപതി പറയുന്നത്.

എന്റെ ഒരു കണക്ക് കൂട്ടലിൽ അദ്ദേഹത്തിന്റെ ബുദ്ധിയാണ് അദ്ദേഹത്തിന്റ സ്റ്റയിൽ, ഓരോ സീനും എങ്ങനെ അവതരിപ്പിച്ചാൽ ആരാധകർ ഏറ്റെടുക്കുമെന്നുള്ളത് അദ്ദേഹത്തിന് നന്നായി അറിയാം, അദ്ദേഹം എല്ലാ സീനിലും അങ്ങനെ ചെയുന്നുണ്ട്. ഇപ്പോൾ ഉദാഹരണത്തിന് മൂൻഡ്രെ മുഖം എന്ന ചിത്രത്തിൽ ഏകാംബരം എന്ന റൗഡിയോടു സംസാരിക്കുന്ന ഒരു സീനുണ്ട്. അതിൽ റൗഡി അദ്ദേഹത്തിന് വിരട്ടുമ്പോൾ അദ്ദേഹം കാണിക്കുന്ന ഒരു സീനുണ്ട്

അതിൽ ആ ഡയലോഗ് പറയുമ്പോൾ അദ്ദേഹം ഒരു വടിവെച്ചു കറക്കുന്ന സീനുണ്ട്. സത്യത്തിൽ അത് സ്ക്രിപ്റ്റിലുള്ളതല്ല, ഓരോ പ്രോപ്പർട്ടി വെച്ച് അദ്ദേഹം കാണിക്കുന്ന ഒരു രീതിയുണ്ട് അതാണ് അദ്ദേഹത്തിന്റെ ഒരു ബുദ്ധിയും അത് തന്നെയാണ് അദ്ദേഹത്തിന്റെ  സ്റ്റയിൽ വിജയ് സേതുപതി പറയുന്നു, തന്റെ പുതിയ ചിത്രം മഹാരാജ  എന്ന ചിത്രത്തിന്റെ പ്രമോഷൻ വേളയിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്