ദളപതി വിജയ്യുടെ മകന് ജേസണ്‍ സഞ്ജയ് സിനിമയിലേക്ക്. വിജയ് സേതുപതിയുടെ പുതിയ തെലുങ്ക് ചിത്രം ‘ഉപ്പെണ്ണ’യുടെ തമിഴ് റീമേക്കില്‍ നായകനായി ജേസണ്‍ സഞ്ജയ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈത്രി മൂവി മേക്കര്സുമായി ചേര്‍ന്നാണ് സേതുപതി ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്.
വില്ലന്‍ വേഷത്തിലാണ് ഉപ്പെണ്ണയില്‍ സേതുപതി എത്തുന്നത്. നല്‍ഗൊണ്ട ജില്ലയില്‍ നടന്ന ദുരഭിമാന കൊലപാതകം അടിസ്ഥാനമാക്കിയാണ് ഉപ്പെണ്ണ ഒരുങ്ങുന്നത്. ‘മാസ്റ്റര്‍’ ചിത്രത്തിന്റെ സെറ്റില്‍ വച്ച് ചിത്രത്തെ കുറിച്ച് സേതുപതി വിജയുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ചിത്രം മാസ്റ്ററിലും വില്ലന്‍ വേഷത്തിലാണ് സേതുപതി എത്തുന്നത്. ബുചി ബാബു സനയാണ് ഉപ്പെണ്ണ സംവിധാനം ചെയ്യുന്നത്.
ചിത്രത്തെ കുറിച്ച് സേതുപതി വിജയ് യുമായി സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. മാസ്റ്ററിന്റെ സെറ്റില്‍ വെച്ചായിരുന്നു താരങ്ങള്‍ ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രേക്ഷകര്‍ ആകാക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രം യാഥാര്‍ഥ്യമായാല്‍ ഈ വര്‍ഷം അച്ഛന്റേയും മകന്റേയും വില്ലനായി വിജയ് സേതുപതി എത്തും.ബുചി ബാബു സനയാണ് ഉപ്പെണ്ണ സംവിധാനം ചെയ്യുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…