വിജയ് യുടെ മകന്‍ നായകനാകുന്നു !! വില്ലൻ വിജയ് സേതുപതി ?

ദളപതി വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സിനിമയിലേക്ക്. വിജയ് സേതുപതിയുടെ പുതിയ തെലുങ്ക് ചിത്രം ‘ഉപ്പെണ്ണ’യുടെ തമിഴ് റീമേക്കില്‍ നായകനായി ജേസണ്‍ സഞ്ജയ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈത്രി മൂവി മേക്കര്‍സുമായി ചേര്‍ന്നാണ് സേതുപതി ചിത്രം…

sanjay

ദളപതി വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സിനിമയിലേക്ക്. വിജയ് സേതുപതിയുടെ പുതിയ തെലുങ്ക് ചിത്രം ‘ഉപ്പെണ്ണ’യുടെ തമിഴ് റീമേക്കില്‍ നായകനായി ജേസണ്‍ സഞ്ജയ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈത്രി മൂവി മേക്കര്‍സുമായി ചേര്‍ന്നാണ് സേതുപതി ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്.

sanjay

വില്ലന്‍ വേഷത്തിലാണ് ഉപ്പെണ്ണയില്‍ സേതുപതി എത്തുന്നത്. നല്‍ഗൊണ്ട ജില്ലയില്‍ നടന്ന ദുരഭിമാന കൊലപാതകം അടിസ്ഥാനമാക്കിയാണ് ഉപ്പെണ്ണ ഒരുങ്ങുന്നത്. ‘മാസ്റ്റര്‍’ ചിത്രത്തിന്റെ സെറ്റില്‍ വച്ച്‌ ചിത്രത്തെ കുറിച്ച്‌ സേതുപതി വിജയുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ചിത്രം മാസ്റ്ററിലും വില്ലന്‍ വേഷത്തിലാണ് സേതുപതി എത്തുന്നത്. ബുചി ബാബു സനയാണ് ഉപ്പെണ്ണ സംവിധാനം ചെയ്യുന്നത്.

vijay-son

ചിത്രത്തെ കുറിച്ച്‌ സേതുപതി വിജയ് യുമായി സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. മാസ്റ്ററിന്റെ സെറ്റില്‍ വെച്ചായിരുന്നു താരങ്ങള്‍ ചിത്രത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രേക്ഷകര്‍ ആകാക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രം യാഥാര്‍ഥ്യമായാല്‍ ഈ വര്‍ഷം അച്ഛന്റേയും മകന്റേയും വില്ലനായി വിജയ് സേതുപതി എത്തും.ബുചി ബാബു സനയാണ് ഉപ്പെണ്ണ സംവിധാനം ചെയ്യുന്നത്.