Categories: Film News

പിറന്നാൾ ദിനത്തിൽ മാസ് ലുക്കിൽ വിജയ് ; ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ആരാകരുടെ പ്രിയ താരം ഇളയദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ലിയോ’ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകൾക്കും ഓൺലൈനിൽ വലിയ സ്വീകാര്യത ലഭിക്കുന്നത്. ഇപ്പോഴിതാ വിജയ്‌യുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.

അർദ്ധരാത്രി പന്ത്രണ്ട് മണിക്കാണ് വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന്.”ലിയോ ഫസ്റ്റ്‌ലുക്ക് ഇതാ! നടൻ വിജയ് അണ്ണന് ജന്മദിനാശംസകൾ! നിങ്ങളുമായി വീണ്ടും കൈകോർത്തതിൽ സന്തോഷം! ഹാവ് എ ബ്ലാസ്റ്റ് ”എന്നാണ് ലാകേഷ് കനകരാജ് കുറിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ് എന്നുതന്നെ പറയാം. ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്ായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

തൃഷയാണ്ചിത്രത്തിൽ വിജയ്‌യുടെ നായികയാകുന്നത് . വിജയ്‌യും തൃഷയും 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ‘ലിയോ’യ്ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്‌കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി, നരേൻ, മഡോണ സെബാസ്റ്റ്യൻ തുടങ്ങിവരും ‘ലിയോ’യിൽ അഭിനയിക്കുന്നുണ്ട്.

 

Aiswarya Aishu