വിജയ്ക്ക് 500 രൂപ പിഴ ചുമത്തി ട്രാഫിക് നിയമം ലംഘിച്ചതിന്

മോട്ടോർ വാഹന വകുപ്പ് പണി തുടങ്ങിയാൽ പിന്നെ പണിയോട് പണി ആയിരിക്കും. കാര്യക്ഷമമായി തന്നെ പ്രവർത്തിക്കും. ട്രാഫിക് നിയമം ലംഘിച്ചതിന് നടന്‍ വിജയ്ക്ക് 500 രൂപ പിഴ ചുമത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ്, രണ്ടിലധികം തവണ ട്രാഫിക് സിഗ്നല്‍ ലംഘിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ പ്രകാരം പറയുന്നത്.

പനൈയൂര്‍ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു വിജയ് മക്കള്‍ ഇയക്കത്തിന്റെ യോഗം. യോഗം കഴിഞ്ഞ ശേഷം പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതിയിലേക്ക് പോവുകയായിരുന്നു വിജയ്. വിജയ്‌ക്കൊപ്പം ആരാധകരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ആരാധകര്‍ പിന്നാലെ വരുന്നത് തടയാനാണ് അദ്ദേഹം ട്രാഫിക് നിയമം ലംഘിച്ച്‌ മുന്നോട്ടു പോയതെന്നാണ് റിപ്പോര്‍ട്ടുകൾ പ്രകാരം പറയുന്നത്.

 

ട്രാഫിക് സിഗ്നലുകളില്‍ വിജയ്‌യുടെ കാര്‍ നിര്‍ത്താതെ പോകുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് വിജയ്ക്ക് പിഴ ചുമത്തിയത്. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു യോഗം ചേർന്നത്. വിജയ് 2024ല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും 2026ല്‍ മത്സരിക്കുമെന്നുമാണ് അഭ്യൂഹം.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന സിനിമയിലാണ് വിജയം ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സിനിമ ഒക്ടോബര്‍ 19ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Vijay