ഇനിയും സിനിമാഭിനയം ഇല്ല രാഷ്ട്രീയം മാത്രം, വിജയ് 

രാഷ്ട്രീയ പ്രവേശന  അഭ്യൂഹങ്ങൾക്ക് ശക്‌തമാക്കി നടൻ വിജയ്, താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ജില്ലാ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് ഇങ്ങനൊരു വാർത്ത പ്രഖ്യാപിച്ചിരിക്കുന്നത്, താൻ രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ ഇനിയും അഭിനയം പൂർണ്ണമായും നിർത്തുമെന്ന്,  നടൻ യോഗത്തിൽ പറഞ്ഞുവെന്നു യോഗത്തിൽ പങ്കെടുത്തവർ പറയുന്നു,

വിജയുടെ ഏതു തീരുമാനത്തിനു൦ പിന്തുണ പ്രഖ്യാപിച്ചിട്ടാണ് യോഗം പിരിഞ്ഞത്, ഈ യോഗം നടന്നത് ചെന്നയിലുള്ള വിജയുടെ ഫാ൦ ഹൗസ്സിൽ ആയിരുന്നു, എന്നാൽ ഉടൻ നടൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നില്ല എന്നും റിപോർട്ടുകൾ പറയുന്നു. അതുപോലെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ വേണ്ടി നടൻ സിനിമയിൽ നിന്നും മൂന്നു വര്ഷം ഇടവേള എടുക്കുന്നു എന്നുള്ള റിപ്പോർട്ടും യോഗസംഘം നിഷേധിച്ചു എന്നും പറയുന്നു.

ഈ  യോഗത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള  ജനങ്ങൾ പങ്കെടുത്തു എന്നും റിപോർട്ടുകൾ ഉണ്ട്, ഓരോ നിയമസഭാ മണ്ഡലങ്ങളിലെ ഭാരവാഹികളെ സംഘടിപ്പിച്ചു കൊണ്ടായിരുന്നു ഈ യോഗം, യുവ വോട്ടറുമാരെ ആഘര്ഷിക്കാൻ എന്തും ചെയ്യുമെന്നും യോഗത്തിൽ സൂചിപ്പിച്ചു എന്നും പറയുന്നു, സിനിമയിൽ നിന്നും അവധി എടുത്തു 2026 തിരെഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ച് വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്നുള്ളതിന് ഇപ്പോൾ ശക്തമായ റിപോർട്ടുകൾ ആണ് വരുന്നത്.