ഫോട്ടോ എടുക്കാൻ എന്നുള്ള വ്യാജേന വന്നു എന്നോടൊപ്പം ടിക്ക് ടോക്ക് എടുക്കാൻ തുടങ്ങി ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം, വിജയ് യേശുദാസ്

ആലാപന ശൈലി കൊണ്ട് പ്രേക്ഷകരെ സംഗീത പ്രേമികൾ ആക്കിയ ഗായകൻ ആണ് യേശുദാസ്, ഇപ്പോൾ അദ്ദേഹത്തിന്റെ മകനും, ഗായകനുമായ വിജയ് യേശുദാസ് തന്റെ അച്ഛൻ യേശുദാസിനെ കുറിച്ചും, ആരാധകരെ  കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഒരിക്കൽ ഞാൻ ദുബായി ഷോപ്പിംഗ് സെന്ററിൽ നിന്നപ്പോൾ കുറച്ചു ആളുകൾ വന്നു തന്നോടൊപ്പം സെൽഫി എടുത്തു, അതിൽ ഒരാൾ വന്നു ക്യമാറ ഓണാക്കി പറഞ്ഞു നമസ്കാരം കൂട്ടുകാരെ  എന്റെ ടിക് ടോക്കിലേക്ക് സ്വാഗതം എന്ന്

അത് പറഞ്ഞു അയാൾ തുടങ്ങി, എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവം ആയിരുന്നു, ആദ്യം എനിക്ക് ചിരിവന്നു, എന്നാൽ അവന്റെ പെര്ഫോമസ് കണ്ടു ഞാൻ ദേഷ്യപെട്ടുകൊണ്ടു പറഞ്ഞു നീ ആരോട് പെർമിഷൻ ചോദിച്ചിട്ട് ആണ് വീഡിയോ എടുക്കാൻ നോക്കിയത്, അപ്പോൾ അവൻ പറഞ്ഞു വേണ്ടാ ഞാൻ എങ്കിൽ ഫോട്ടോ എടുത്തുകൊള്ളാം എന്ന്

എന്നാൽ ഈ അടുത്തിടക്ക് അപ്പക്ക് ഒരു അനുഭവം ഉണ്ടായി, നടന്നു പോകുന്നതിനിടയിൽ ഒരു ആരാധകൻ വന്നു ഫോട്ടോ എടുക്കാൻ ശ്രമിച്ചു, അതിൽ അപ്പ ദേഷ്യപ്പെട്ട്, അപ്പയുടെ ആ വീഡിയോ കണ്ടു നിരവധി ആളുകൾ അപ്പ അഹങ്കാരി ആണെന്ന് പറഞ്ഞു കുറെ നെഗറ്റീവ് കമെന്റുകൾ ആണ് എത്തിയത്, എന്നാൽ അദ്ദേഹത്തിന്റെ പ്രായ൦ പോലെ അവർ പരിഗണിച്ചില്ല, പല ഓൺലൈൻ ചാനലുകളും പല രീതിയിലാണ് അപ്പയെ കുറിച്ചെഴുതിയത്, ഒന്നുകിൽ അദ്ദേഹത്തെ ഒന്ന് പരിഗണിക്കാമായിരുന്നു, അങ്ങെനെ ഇല്ലാത്തവരെ ചിന്തിച്ചിട്ട് എന്താണ് പ്രയോജനമെന്നാണ് വിജയ് ചോദിക്കുന്നത്.

 

Suji