മലയാളിയുടെ സ്വകാര്യ അഹങ്കാരം പ്രിയ ഗാനനന്ധര്വ്വന് അദ്ദേഹത്തിന്റെ സിനിമാ പിന്നണി ഗാനരംഗത്ത് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്വരമാധുര്യം കേള്‍ക്കാതെ മലയാളികളുടെ ഒരു ദിനവും കടന്നു പോയിട്ടുണ്ടാവില്ല. ഈ ഗാനപര്യയ്ക്ക് 60 വര്‍ഷം തികയുമ്പോള്‍ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തനിന്റെ ഈ നേട്ടത്തില്‍ മകന് വിജയ് യേശുദാസിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
അച്ഛനെ കുറിച്ചുള്ള വിജയ് യേശുദാസിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിന്റെ വീഡിയോ ആയിരുന്നു അത്. ശബ്ദം നന്നായി സൂക്ഷിച്ചില്ലെങ്കിലാണ് അപ്പ വഴക്ക് പറയാറുള്ളത് എന്ന് വിജയ് പറയുന്നു.
അതിനായി അപ്പ പിന്തുടരുന്ന കാര്യങ്ങള്‍ താനും ചെയ്യാതെ വരുന്ന സമയത്ത് വഴക്ക് കിട്ടാറുണ്ട്. സാധകം മുടക്കിയാലും, ഓവറായി എക്സര്‍സൈസ് ചെയ്താലും ചോക്ലേറ്റോ ഐസ്ക്രീമോ കഴിക്കുന്നത് കണ്ടാലുമെല്ലാം അപ്പ ചോദിക്കാറുണ്ട്. അപ്പയെന്ന ഗുരു പല കാര്യങ്ങളിലും കാര്‍ക്കശ്യക്കാരനാണ്. അതൊക്കെ പാലിക്കാനായി താനെന്നും ശ്രമിക്കാറുണ്ടെന്നും
വിജയ് പറയുന്നു. അതേസമയം, യേശുദാസിന്റെ മകന് എന്ന ലേബല്‍ തനിക്ക് തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ കാരണമായി എന്നും വിജയ് യേശുദാസ് തുറന്ന് പറയുന്നുണ്ട്. നിരാശ അനുഭവപ്പെട്ട സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. പിന്നീട് അതൊരു പോസിറ്റീവായ കാര്യമാണെന്ന് തിരിച്ചറിഞ്ഞ് ചിന്താഗതി മാറ്റുകയായിരുന്നു എന്ന് വിജയ് യേശുദാസ് പറഞ്ഞു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…