സുരേഷ് ഗോപിയുടെ വില്ലനായി അഭിനയിക്കാനുള്ള അവസരം സിദ്ധിഖ് നിരസിച്ചു

നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. നിരവധി ചിത്രങ്ങൾ ആണ് താരം ഇതിനോടകം സംവിധാനം ചെയ്തത്. ഒരുക്കിയ എല്ലാ ചിത്രങ്ങളും പ്രേഷകരുടെ ശ്രദ്ധ നേടിയത് കൊണ്ട് തന്നെ വിജി തമ്പി എന്ന സംവിധായകൻ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു.  എന്നാൽ ഇപ്പോൾ വിജി തമ്പി നടൻ സിദ്ധിഖിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഏതു തരം കഥാപാത്രങ്ങളും അവതരിപ്പിക്കാൻ കാലിബർ ഉള്ള നടനാണ് നടൻ സിദ്ധിഖ്. അത് മനസ്സിലാക്കണം എങ്കിൽ അദ്ദഹത്തെ വെച്ച് ഞാൻ ചെയ്ത സിനിമകൾ മാത്രം എടുത്ത് നോക്കിയാൽ മതി.

ചെറിയ വേഷങ്ങളിൽ കൂടിയാണ് സിദ്ധിഖ് സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നായകനായും നായകൻറെ കൂട്ടുകാരൻ ആയും കോമഡി താരമായും ഒക്കെയാണ് സിദ്ധിഖ് ആദ്യ കാലത്ത് നിറഞ്ഞ് നിന്നത്. എന്നാൽ സിദ്ധിഖിൽ നല്ല കഴിവുള്ള ഒരു നടൻ ഒളിഞ്ഞു  കിടപ്പുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു. അങ്ങനെ ഇരിക്കെയാണ് സുരേഷ് ഗോപിയെ നായകനാക്കിക്കൊണ്ട് ഞാൻ സത്യമേവ ജയതേ ചെയ്യാൻ തീരുമാനിക്കുന്നത്. അതിൽ ശക്തനായ വില്ലനെ അവതരിപ്പിക്കാൻ ഞാൻ സിദ്ധിഖിനെ ആണ് തിരഞ്ഞെടുത്തത്. സിദ്ധിഖിന് അതിനുള്ള കഴിവ് ഉണ്ടെന്നു എനിക്ക് ഉറപ്പായിരുന്നു. എന്നാൽ സിദ്ധിഖിന് വില്ലൻ വേഷം കൊടുക്കുന്നതിനെ പലരും എതിർത്തിരുന്നു. എന്നാൽ ഞാൻ  എന്റെ തീരുമാനത്തിൽ ഉറച്ച് നിന്ന്.

അതിനു ശേഷം സിദ്ധിഖ് വീട്ടിൽ വന്നപ്പോൾ ഞാൻ ഈ കഥ പറഞ്ഞു. കഥ കേട്ട സിദ്ധിഖിന് ഇഷ്ട്ടപ്പെട്ടു. ആരാണ് നായകനാകുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ സുരേഷ് ഗോപി എന്ന് പറഞ്ഞു. വില്ലൻ വേഷം ആരാണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് എനിക്ക് അറിയാവുന്ന ഒരു പയ്യൻ ഉണ്ട്, പേര് സിദ്ധിഖ് എന്നാണ് എന്ന്. ‘ഞാനോ, എനിക്കാ വേഷം പറ്റില്ല. എന്നെ കൊണ്ടത് താങ്ങില്ല.’ എന്നായിരുന്നു. എന്നാൽ സിദ്ധിഖിന് വേണ്ട ധൈര്യം കൊടുത്ത് ഞാൻ ആണ് സിദ്ധിഖിനെ ചിത്രത്തിൽ അഭിനയിപ്പിച്ചത്. അതോടെ മലയാള സിനിമയ്ക്ക് മറ്റൊരു മികച്ച വില്ലൻ പിറക്കുകയായിരുന്നു എന്നുമാണ് വിജി തമ്പി പറയുന്നത്.

Devika Rahul