വിക്രമിന്റെ അറുപത്തി രണ്ടാം ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിർമാതാക്കളായ എച്ച് ആർ പിക്ചേഴ്സ്. ഒരു വീഡിയോ മുഖേനെയാണ് ചിത്രം നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ഹിറ്റ്ചി ത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എസ് യു അരുൺ കുമാറാണ് ‘ചിയാൻ 62’ സംവിധാനം ചെയ്യുന്നത്. ഒരു ബിഗ്ബ ജറ്റ് ചിത്രത്തിന്റെ ട്രെയ്ലറിന് സമാനമായ അനൗണ്‍സ്മെന്റ് വീഡിയോ കുറഞ്ഞ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഒരു ദിവസത്തിനുള്ളിൽ 18 ലക്ഷത്തോളം കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലാണ് വീഡിയോ. പ്രമുഖ നിർമാണക്കമ്പനിയും വിതരണക്കമ്പനിയുമായ എച്ച്ആർ പിക്ചേഴ്സിനുവേണ്ടി റിയ ഷിബു നിർമിക്കുന്ന ചിയാൻ 62 മുഴുനീള ആക്ഷൻ എന്റർടെയ്നർ ആയിരിക്കുമെന്ന് അണിയറക്കാർ അവകാശപ്പെടുന്നു. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. ഏറെ കാത്തിരിക്കുന്ന ധ്രുവനച്ചത്തിരം, തങ്കലാൻ എന്നീ സിനിമകളുടെ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്ന അപ്ഡേറ്റുകളിൽ ആവേശം നിലയ്ക്കും മുമ്പാണ് 62-ാം ചിത്രത്തിന്റെ ആദ്യ അധ്യായത്തിലെ രംഗങ്ങൾ അടങ്ങുന്ന ഔദ്യോഗിക പ്രഖ്യാപന വീഡിയോ പുറത്തുവരുന്നത്. മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അതേസമയം പുതിയ രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ ഞെട്ടിക്കാനായാണ് വിക്രം തൻകലാനിൽ എത്തുക. ജനുവരി 26നാണു ചിത്രം തീയറ്ററുകളിൽ സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന് നിര്‍മ്മിക്കുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രമാണിതെന്നാണ് നിര്‍മ്മാതാവ് മുൻപ് പറഞ്ഞത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ കര്‍ണാടകത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്ഡ്സ് ആണ് ചിത്രത്തിന്റെ പശ്ചാത്തലം എന്ന് മുൻപ് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…
മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' . ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് മമ്മൂട്ടിആണെന്നായിരുന്നു …
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…