തുടക്കം മലയാളത്തിലായിരുന്നുവെങ്കിലും തമിഴകത്തിന്റെ സൂപ്പര്‍താരമായ ആളാണ് വിക്രം.
വിക്രമിന്റെ മകനും സിനിമാ രംഗത്ത് തിളങ്ങുകയാണ്. ആദിത്യ വര്‍മ എന്ന ചിത്രത്തിലൂടെയാണ് ചിയാന്‍ വിക്രമിന്റെ മകന് ധ്രുവ് വിക്രം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അര്ജ്ജുന് റെഡ്ഡി എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ ആദിത്യ വര്‍മ എന്ന ചിത്രത്തില്‍ ബനിത സന്ദുവാണ് നായികയായി എത്തിയത്. ഇപ്പോഴിതാ ഓണ്‍ സ്ക്രീനില്‍ മികച്ച ജോഡികള്‍ എന്ന പേര് വാങ്ങിയ ധ്രുവം വിക്രമും ബനിത സന്ദുവും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കുകയാണോ എന്നാണ് പുതിയ ഗോസിപ്പ്.
ഇരുവരും ന്യൂ ഇയര്‍ ആഘോഷിയ്ക്കുന്ന ഫോട്ടോയ്ക്കൊപ്പം ഈ വാര്‍ത്ത കോടമ്പാക്കത്ത് ചൂട് പിടിയ്ക്കുകയാണ്. ദുബായില്‍ വച്ചാണ് ധ്രുവ് വിക്രമും ബനിതയും ന്യൂ ഇയര്‍ ആഘോഷിച്ചത്. ബുര്‍ജ് ഗലീഫ നോക്കി നില്ക്കുന്ന ബനിതയുടെ ഫോട്ടോയ്ക്കൊപ്പമാണ് ധ്രുവ് സോഷ്യല്‍ മീഡിയയില്‍ ന്യൂ ഇയര്‍ ആശംസകള്‍ അറിയിച്ചത്. ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിലവില്‍ മഹാന് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ധ്രുവ് വിക്രം. വിക്രമും മകനും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെ വരുന്ന മഹാന് കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധാനം ചെയ്യുന്നത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…