വിക്രമിന്റെ മകന്‍ ധ്രുവ് പ്രണയത്തില്‍

തുടക്കം മലയാളത്തിലായിരുന്നുവെങ്കിലും തമിഴകത്തിന്റെ സൂപ്പര്‍താരമായ ആളാണ് വിക്രം. വിക്രമിന്റെ മകനും സിനിമാ രംഗത്ത് തിളങ്ങുകയാണ്. ആദിത്യ വര്‍മ എന്ന ചിത്രത്തിലൂടെയാണ് ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അര്‍ജ്ജുന്‍ റെഡ്ഡി…

തുടക്കം മലയാളത്തിലായിരുന്നുവെങ്കിലും തമിഴകത്തിന്റെ സൂപ്പര്‍താരമായ ആളാണ് വിക്രം.
വിക്രമിന്റെ മകനും സിനിമാ രംഗത്ത് തിളങ്ങുകയാണ്. ആദിത്യ വര്‍മ എന്ന ചിത്രത്തിലൂടെയാണ് ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ ആദിത്യ വര്‍മ എന്ന ചിത്രത്തില്‍ ബനിത സന്ദുവാണ് നായികയായി എത്തിയത്. ഇപ്പോഴിതാ ഓണ്‍ സ്‌ക്രീനില്‍ മികച്ച ജോഡികള്‍ എന്ന പേര് വാങ്ങിയ ധ്രുവം വിക്രമും ബനിത സന്ദുവും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കുകയാണോ എന്നാണ് പുതിയ ഗോസിപ്പ്.

vikram druv
ഇരുവരും ന്യൂ ഇയര്‍ ആഘോഷിയ്ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ഈ വാര്‍ത്ത കോടമ്പാക്കത്ത് ചൂട് പിടിയ്ക്കുകയാണ്. ദുബായില്‍ വച്ചാണ് ധ്രുവ് വിക്രമും ബനിതയും ന്യൂ ഇയര്‍ ആഘോഷിച്ചത്. ബുര്‍ജ് ഗലീഫ നോക്കി നില്‍ക്കുന്ന ബനിതയുടെ ഫോട്ടോയ്‌ക്കൊപ്പമാണ് ധ്രുവ് സോഷ്യല്‍ മീഡിയയില്‍ ന്യൂ ഇയര്‍ ആശംസകള്‍ അറിയിച്ചത്. ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിലവില്‍ മഹാന്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ധ്രുവ് വിക്രം. വിക്രമും മകനും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെ വരുന്ന മഹാന്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധാനം ചെയ്യുന്നത്.