ജീവിതത്തിൽ മാറ്റം സൃഷ്ടിച്ച ആൾക്കൊപ്പം സന്തോഷം പങ്ക് വെച്ച് വിനയ് ഫോർട്ട്

മലയാളികൾക്ക് വളരെ ഏറെ സുപരിചിതനായ താരമാണ് വിനയ് ഫോർട്ട്. പ്രേമം എന്ന ചിത്രം താരത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വഴിത്തിരിവായിരുന്നു.ഈ  ചിത്രത്തിലെ അഭിനയത്തിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.വളരെ ശക്തമായ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന താരം സിനിമ താരങ്ങൾ ഇലക്ഷനിൽ മത്സരിക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ സ്ഥാനത്ത് അധികാരം ഏൽക്കുന്നതിനോടും തനിക്ക് താൽപ്പര്യം ഇല്ലെന്ന് മുൻപ് വ്യക്തമാക്കിയിരുന്നു. സിനിമ താരങ്ങള്‍ പൊതുവെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്നാണ് അന്ന്  താരം പറഞ്ഞത്.

Vinay Forrt1

സിനിമയിലും മറ്റും വലിയ തിരക്കിൽ ഉള്ള താരങ്ങൾ ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ എംപിയോ, എംഎല്‍എയോ ആയി കഴിഞ്ഞാൽ അവർ ഇരിക്കുന്ന സ്ഥാനത്തിനോട് വേണ്ട രീതിയിൽ നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിൽ തനിക്ക് സംശയം ഉണ്ടെന്നും ഒരു തരത്തിൽ അത് ജനങ്ങളോട് കാണിക്കുന്ന മോശമായ ഒരു പ്രവർത്തി ആകുമെന്നും താരം പറഞ്ഞു. കാരണം സിനിമയിലും അഭിനയത്തിലും വലിയ തിരക്കുള്ള ഒരാൾക്ക് രാഷ്ട്രീയത്തിൽ വേണ്ട രീതിയിൽ ശ്രദ്ധ ചെലുത്താൻ കഴിയുമോ എന്ന് സംശയമുള്ള കാര്യം ആണെന്ന് വിനയ് പറയുന്നു.കലാകാരമാരുടെ ഇടയിൽ ഒരിക്കലും രാഷ്ട്രീയ പാർട്ടി കടന്നുവരരുത്. അവർ എപ്പോഴും സ്വതന്ത്രർ ആയിരിക്കണം എന്നാണു ഞാൻ വിശ്വസിക്കുന്നത്. തിരക്കുള്ള ഒരു കലാകാരൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ അയാൾക്ക് വേണ്ടരീതിയിൽ അയാളുടെ അഭിനയവും രാഷ്ട്രീയ സ്ഥാനവും മുന്നോട്ട് കൊടുപോകാൻ കഴിയുമെന്ന് ഒരിക്കലും തോന്നുന്നില്ലയെന്ന് താരം പറയുന്നു.

Alphonse Puthren 1

ഇപ്പോളിതാ പ്രേമം ആസ്വാദകർക്ക് മുൻപിലെത്തിയിട്ട് ആറ് വർഷങ്ങൾ പിന്നിടുകയാണ്.തന്റെ അഭിനയജീവിതം മാറ്റി മറിച്ച പ്രേമം എന്ന ചിത്രത്തിന് ശേഷം വീണ്ടുമിതാ അല്‍ഫോണ്‍സ് പുത്രൻ-വിനയ് ഫോര്‍ട്ട്  ടീം ഒന്നിക്കുകയാണ്. ഏറ്റവും  വിലമതിക്കാനാവാത്ത ചിത്രമെന്ന് പറഞ്ഞു കൊണ്ടാണ്  വിനയ് ചിത്രം  പങ്കുവെച്ചിരിക്കുന്നത്.എന്റെ ജീവിതത്തെ മാറ്റിമറിച്ച അല്‍ഫോണ്‍സ് പുത്രനൊപ്പം ഒരു വിലമതിക്കാനാവാത്ത ഫോട്ടോ. നിങ്ങളോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം.’-വിനയ് ഫോര്‍ട്ട് കുറിച്ചു.ഇപ്പോൾ നിലവിൽ  ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം വളരെ മികച്ച രീതിയിൽ  പുരോഗമിക്കുകയാണ്.യുവതാരങ്ങളായ പൃഥ്വിരാജു൦ നയൻതാരയും ചിത്രത്തിൽ വളരെ സുപ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. അതെ പോലെ തന്നെ യുവ നടി നയതാര ഷൂട്ടിങ് സെറ്റിലെത്തിയ വളരെ മനോഹര ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ സിനിമാ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

 

Sreekumar R