നിർമാതാക്കളുടെ ഉത്തരവാദിത്വമാണ്! എന്റെ റിലീസ് ആകാത്ത ചിത്രങ്ങൾ ഇപ്പോളും ചതഞ്ഞു മൂലക്കിരിപ്പുണ്ട്, വിനയ് ഫോർട്ട്

എന്റെ ഒമ്പതോളം സിനിമകൾ ഇനിയും റിലീസ് ആകാനുണ്ട്, ഒരുവർഷമായി അവ ചതഞ്ഞ ഒരു മൂലക്കിരുന്നിട്ട്, നടൻ വിനയ് ഫോർട്ട് പറയുന്നു, ശരിക്കും വിഷമം തോന്നിയിട്ടുണ്ട് പക്ഷെ അത് ഞാൻ മാത്രം വിചാരിക്കേണ്ട കാര്യമല്ലല്ലോ, നിർമാതാക്കളുടെ ഉത്തരവാദിത്വ൦ കൂടിയാണ്, ഞാൻ ഒരിക്കലും നിർമാതാക്കളെ ശല്യം ചെയ്യാൻ പോകാറില്ല, കാരണം ഈ ചിത്രങ്ങൾ റിലീസ് ചെയ്‌യേണ്ടത് അവരുടെ ഉത്തരവാദിത്വവും കൂടിയാണ് നടൻ പറയുന്നു.

ഇനിയും ഇപ്പോൾ ആ ചിത്രത്തിന്റെ എല്ലാം തുടക്കം കുറിക്കുകയാണ്, നമ്മൾ വെറുതെ സിനിമ ചെയ്യ്തിട്ട കാര്യമില്ലല്ലോ, അത് പ്രേക്ഷകർ കണ്ടു വിലയിരത്തണമെല്ലോ, സോമന്റെ കൃതാവ്,ആട്ടം, തേർഡ് മർഡർ, വാതിൽ, അങ്ങനെ ചില ചിത്രങ്ങൾ ആണ് റിലീസ് ആകാനുള്ളത്, ഇതെല്ലം ചതഞ്ഞു ഒരു മൂലക്കിരിപ്പ് എന്ന് തന്നെ പറയാം

ഞാൻ ഒരിക്കലും പ്രൊഡ്യൂസറുമാരോട് പടം എന്ന് റിലീസ് ചെയ്യുമെന്ന് ചോദിക്കാറില്ല, അതിന്റെ ആവശ്യമില്ല, അതവരുടെ കൂടെയും ഉത്തരവാദിത്വമല്ലേ. കാരണം കോടികൾ മുതൽ മുടക്കി ആയിരിക്കും അവരും ഈ സിനിമകൾ  ചെയ്യുന്നത്, റീലിസ് ചെയ്യുന്നില്ല എന്നവർ പറയുമ്പോൾ എന്തെങ്കിലും കാരണം ഉണ്ടാകും അതുകൊണ്ടു ഞാൻ ഈ കാര്യങ്ങൾ ഒന്നും തന്നെ ചോദിക്കാറില്ല

 

Suji