ഇന്നലെ രാത്രിയിൽ ആണ് വിനായകൻ പോലീസ് അറസ്റ്റ് ചെയ്തതും വൈദ്യ പരിശോധനയ്ക്കായി കൊണ്ട് വരുകയും ചെയ്യുന്നതിന്റെ വാർത്തകൾ പുറത്ത് വന്നത്. വിനായകൻ പോലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിക്കുന്നതും വൈദ്യ പരിശോധന കഴിഞ്ഞു തിരിച്ച് ഇറങ്ങി വരുന്നതിന്റെയും ഒക്കെ ദൃശ്യങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന കാര്യത്തിൽ തനിക്ക് അറിയില്ല എന്നും അത് പോലീസുകാരോട് ചോദിച്ചാൽ മാത്രമേ അറിയാൻ കഴിയാത്തോളു എന്നുമാണ് വിനായകൻ പ്രതികരിച്ചത്. പോലീസ് സ്റ്റേഷനിൽ നിന്നും വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് എത്തിച്ച സമയത്ത് ആണ് വിനായകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തത് എന്ന് തനിക്ക് അറിയില്ല എന്നും ഇതിനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ പോലീസുകാരോട് തന്നെ ചോദിക്കണം എന്നുമാണ് വിനായകൻ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആ നിക്കുന്ന പുള്ളിയാണ് എന്നെ പിടിച്ച് കൊണ്ട് വന്നത്. എന്താണ് സംഭവം എന്ന് എനിക്ക് അറിയില്ല. ഞാൻ ആകെ ടയേർഡ് ആണ്. അവർക്ക് എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയാമല്ലോ, ഞാൻ ഒരു പെണ്ണ് പിടിയൻ ആണെന്ന് അവർക്ക് പറയാം. അവിടെ ഉള്ള ഒരു പെണ്ണിനെ ഞാൻ കയറി പിടിച്ചു എന്നും അവർക്ക് പറയാം എന്നുമാണ് വിനായകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതെ സമയം പോലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിനാണ് വിനായകൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.
ഇന്നലെ വൈകിട്ട് വിനായകൻ മദ്യപിച്ച് തന്റെ ഫ്ളാറ്റിൽ കിടന്നു ബഹളമുണ്ടാക്കിയതിനു ശേഷം പോലീസിനെ വിളിച്ച് വരുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം വിനായകൻ പോലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കുകയായിരുന്നു എന്നും വിനായകൻ വിളിച്ചതിനെ തുടർന്ന് ഫ്ളാറ്റിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥരെയും വിനായകൻ അസഭ്യം പറഞ്ഞിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയതിനും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിന് എറണാകുളം നോർത്ത് പോലീസ് ആണ് വിനായകൻ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക് ശേഷം താരത്തെ ജാമ്യത്തിൽ വിട്ടയച്ചു.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…