താൻ എന്ത് ചെയ്തിട്ടാണ് അറസ്റ്റ് ചെയ്തത് എന്ന് അറിയില്ല, വിനായകൻ

ഇന്നലെ രാത്രിയിൽ ആണ് വിനായകൻ പോലീസ് അറസ്റ്റ് ചെയ്തതും വൈദ്യ പരിശോധനയ്ക്കായി കൊണ്ട് വരുകയും ചെയ്യുന്നതിന്റെ വാർത്തകൾ പുറത്ത് വന്നത്. വിനായകൻ പോലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിക്കുന്നതും വൈദ്യ പരിശോധന കഴിഞ്ഞു തിരിച്ച് ഇറങ്ങി…

ഇന്നലെ രാത്രിയിൽ ആണ് വിനായകൻ പോലീസ് അറസ്റ്റ് ചെയ്തതും വൈദ്യ പരിശോധനയ്ക്കായി കൊണ്ട് വരുകയും ചെയ്യുന്നതിന്റെ വാർത്തകൾ പുറത്ത് വന്നത്. വിനായകൻ പോലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിക്കുന്നതും വൈദ്യ പരിശോധന കഴിഞ്ഞു തിരിച്ച് ഇറങ്ങി വരുന്നതിന്റെയും ഒക്കെ ദൃശ്യങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന കാര്യത്തിൽ തനിക്ക് അറിയില്ല എന്നും അത് പോലീസുകാരോട് ചോദിച്ചാൽ മാത്രമേ അറിയാൻ കഴിയാത്തോളു എന്നുമാണ് വിനായകൻ പ്രതികരിച്ചത്. പോലീസ് സ്റ്റേഷനിൽ നിന്നും വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് എത്തിച്ച സമയത്ത് ആണ് വിനായകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തത് എന്ന് തനിക്ക് അറിയില്ല എന്നും ഇതിനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ പോലീസുകാരോട് തന്നെ ചോദിക്കണം എന്നുമാണ് വിനായകൻ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആ നിക്കുന്ന പുള്ളിയാണ് എന്നെ പിടിച്ച് കൊണ്ട് വന്നത്. എന്താണ് സംഭവം എന്ന് എനിക്ക് അറിയില്ല. ഞാൻ ആകെ ടയേർഡ് ആണ്. അവർക്ക് എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയാമല്ലോ, ഞാൻ ഒരു പെണ്ണ് പിടിയൻ ആണെന്ന് അവർക്ക് പറയാം. അവിടെ ഉള്ള ഒരു പെണ്ണിനെ ഞാൻ കയറി പിടിച്ചു എന്നും അവർക്ക് പറയാം എന്നുമാണ് വിനായകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതെ സമയം പോലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിനാണ് വിനായകൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.

ഇന്നലെ വൈകിട്ട് വിനായകൻ മദ്യപിച്ച് തന്റെ ഫ്‌ളാറ്റിൽ കിടന്നു ബഹളമുണ്ടാക്കിയതിനു ശേഷം പോലീസിനെ വിളിച്ച് വരുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം വിനായകൻ പോലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കുകയായിരുന്നു എന്നും വിനായകൻ വിളിച്ചതിനെ തുടർന്ന് ഫ്‌ളാറ്റിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥരെയും വിനായകൻ അസഭ്യം പറഞ്ഞിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയതിനും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിന് എറണാകുളം നോർത്ത് പോലീസ് ആണ് വിനായകൻ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക് ശേഷം താരത്തെ ജാമ്യത്തിൽ വിട്ടയച്ചു.