ഉമാ തോമസിന്റെ വാക്കുകളിൽ പ്രതികരിച്ച് വിനായകൻ

കഴിഞ്ഞ ദിവസമാണ് വിനായകനെ പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് എത്തി ബഹളമുണ്ടാക്കി എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തതും വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചതും എല്ലാം. ഇതിനെതിരെ എംഎൽഎ ഉമാ തോമസും രംഗത്ത് വന്നിരുന്നു. വിനായകനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തി വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജിൽ  ആണോ എന്നാണ് ഉമാ നായർ ചോദിച്ചിരിക്കുന്നത്. മുഴുവൻ പോലീസ് സമൂഹത്തെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ ആണ് വിനായകൻ വിട്ടയച്ചത് എന്നും ഉമാ തോമസ് പറഞ്ഞു. എന്നാൽ ഉമാ തോമസിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുകയും വലിയ വാർത്തകൾക്ക് കാരണമാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം വിനായകൻ പങ്കുവെച്ച ആദ്യ പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

വിനായകൻ വിമർശിച്ച് കൊണ്ട് ഉമാ തോമസ് നടത്തിയ പ്രസ്താവനയെ കുറിച്ച് വന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് ആണ് വിനായകൻ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇതിൽ മറ്റൊന്നും വിനായകൻ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ നിരവധി പേരാണ് വിനായക്‌നറെ  പോസ്റ്റിന് കമെന്റുമായി എത്തിയിരിക്കുന്നത്. ഞാനൊരു പൗരൻ ആണ് സാറേ എന്ന ആ ഒരൊറ്റ സ്റ്റേറ്റ്മെൻ്റ് മാത്രം മതി മിസ്റ്റർ വിനായകൻ ഇന്നീ നാട്ടിലെ സോ കാൾഡ് സമൂഹം മനുഷ്യരായി പോലും കരുതാത്ത ഒരു ജനതയുടെ ശബ്ദം ഉയരാൻ ഉതകട്ടെ താങ്കളുടെ ആ ഉച്ചത്തിൽ ഉള്ള ശബ്ദം എന്നാണ് ഒരാൾ പങ്കുവെച്ചിരിക്കുന്ന കമെന്റ്.

എന്നാൽ ശ്രീലക്ഷ്മി അറക്കൽ ചോദിക്കുന്നത് വിനായകന് മാത്രം എന്തേ പ്രിവിലേജ് ഇല്ലാതെ പോകുന്നു എന്നാണ്. വിനായകൻ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് അറസ്ററ്, ഇവിടെ പേട്ടൻ ഒരു പെണ്ണിനെ പീ,ഡി പ്പിക്കാൻ കൊട്ടേഷൻ കൊടുത്തിട്ട് അറസ്ററ് ചെയ്യാൻ ദിവസങ്ങൾ എടുത്തു. രജനികാന്ത് സിനിമയിലെ വില്ലൻ ആണെങ്കിൽ പോലും വിനായകൻ്റെ ജീവിത വില്ലൻ വിനായകൻ്റെ ജാതി ആണ്, കളർ ആണ്, ഐഡൻ്റിറ്റി ആണ്. വിനായകൻ എത്ര ഉയരത്തിൽ എത്തിയാലും പ്രിവിലേജ് ഇല്ല. അതിനു കാരണം വിനായകൻ എന്ന ആളുടെ പ്രവർത്തി അല്ല, ജാതി ആണ്. വലിയ വലിയ ക്രൈം ചെയ്യുന്ന നായകന്മാരെ ഒക്കെ പൂവിട്ടു പൂജിക്കുന്ന ഈ നാട്ടിൽ വിനായകൻ എന്ന മഹാ നടന് ഇതൊക്കെ ഏൽക്കേണ്ടി വരും , സ്വാഭാവികം എന്നുമാണ് .

Devika Rahul