Categories: Film News

പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ട്..!! ഇനിയും ചോദിക്കും..!! മാധ്യമ പ്രവര്‍ത്തകരോട് വിനായകന്‍

ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ ജീവിച്ച് കാണിച്ച നടനാണ് വിനായകന്‍. ഇപ്പോഴിതാ നടന്റെ പേര് വീണ്ടും വാര്‍ത്താ മാധ്യമങ്ങളില്‍ നിറയുകയാണ്. ഒരുത്തീ എന്ന സിനിമയുമായി ബന്ധപ്പെട്ട നടത്തിയ പത്രസമ്മേളനത്തില്‍ വിനായകന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വിനായകന്റെ പേഴ്‌സണല്‍ കാര്യങ്ങളെ കുറിച്ച് ചോദിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

എന്തിനാണ് സിനിമയുടെ കാര്യവുമായി വന്നിരിക്കുന്ന ഈ സമയത്ത് തന്റെ ജീവിതകാര്യങ്ങള്‍ ചോദിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നടനെ ഇനി അഭിമുഖത്തിന് പോലും കിട്ടില്ല എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ മറുപടി. നടന്റെ പേരില്‍ വന്ന മീടൂ ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് വിനായന്‍ ഇവര്‍ക്ക് മുന്നില്‍ തുറന്നടിച്ചത്. എന്താണ് മീടൂ എന്ന് ചോദിച്ച് അദ്ദേഹം ചോദ്യം ചോദിച്ചവരുടെ ഉത്തരം മുട്ടിക്കുകയായിരുന്നു.

പിന്നീട് സ്വന്തം ഭാര്യയോട് അല്ലാതെ മറ്റൊരു പെണ്‍കുട്ടിയുമായി സെക്‌സ് ചെയ്യാന്‍ നിങ്ങള്‍ അവരെ എങ്ങനെ സമീപിക്കും എന്നായിരുന്നു വിനായകന്റെ ചോദ്യം, ഭാര്യ അല്ലാത്തവരോട് എങ്ങനെ ചോദിക്കും എന്ന ചോദ്യം വന്നപ്പോള്‍ നിങ്ങള്‍ അല്ലാതെ സെക്‌സ് ചെയ്തിട്ടില്ലേ എന്നായിരുന്നു മറുചോദ്യം. എന്നാല്‍ താന്‍ അങ്ങനെയല്ല എന്നും പത്ത് പേരോടായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും, അവരോടെല്ലാം മാന്യമായി ചോദിച്ചിട്ടും സ്‌നേഹത്തോടെയും ആണ് അത് പങ്കുവെച്ചിരുന്നത് എന്നായിരുന്നു വിനായകന്റെ മറുപടി.

നിങ്ങള്‍ ഉദ്ദേശിക്കുന്ന മീടൂ അതാണെങ്കില്‍ എന്റെ ഭാഗത്തുനിന്ന് തുടര്‍ന്നും അത് ഉണ്ടാകുമെന്നാണ് ആണ് വിനായകന്‍ കൂട്ടിച്ചേര്‍ത്തത്. നവ്യാനായരും വികെ പ്രകാശും വിനായകനും ഒരുത്തീ സിനിമയുടെ ഭാഗമായി പത്ര സമ്മേളനത്തിന് എത്തിയിരുന്നു. ആ വേദിയില്‍ വെച്ചാണ് വിനായകന്‍ ഇക്കാര്യങ്ങളെ കുറിച്ച് തുറന്നടിച്ചത്.

 

 

Aswathy