എനിക്കെതിരെ കേസ് എടുക്കൂ ചാണ്ടി ഉമ്മനോട് വിനായകൻ

ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച വിനായകനെതിരെ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടിയുമായി വിനായകൻ. തനിക്കെതിരെ കേസ് എടുക്കൂ എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വിനായകന്റെ പ്രതികരണം.വിനായകൻ വിവാദത്തിൽ കേസ് എടുക്കേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ അറിയിച്ചത്. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. മൊഴി രേഖപ്പെടുത്തിയ പൊലീസ് കൂടുതൽ പരിശോധനകൾക്കായി വിനായകന്റെ ഫോൺ പിടിച്ചെടുത്തിരുന്നു. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. പൊലീസ് ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട് വിനായകന് നോട്ടീസും നൽകിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കിയെന്നും റിപ്പോർട്ട് വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്നാണ് പോലീസ് അറിയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ഉമ്മൻചാണ്ടിക്കെതിരായ നടന്റെ വിവാദ പരാമർശം.

വിനായകനെതിരെ വലിയ പ്രതിഷേധമായിരുന്നു യൂത്ത് കോൺഗ്രസ് നടത്തിയത്. വിനായകന്റെ വീടിന് നേരേയും ആക്രമണം നടന്നിരുന്നു. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ സ്റ്റേഡിയം ലിങ്ക് റോഡിലുള്ള നടന്റെ ഫ്‌ളാറ്റിലേക്ക് ഇരച്ചെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളാറ്റിന്റെ ജനല്‍ച്ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതി വിനായകനം പരാതി നൽകിയിരുന്നു. പക്ഷെ സമൂഹമാധ്യമങ്ങളിൽ വിനായകനെതിരെ വലിയൊരു ആക്രമണം തന്നെ ഉണ്ടായി. യഥാർത്ഥത്തിൽ വിനായകൻ പറഞ്ഞതിനമപ്പുറം പ്പോയി കാര്യങ്ങൾ. ഒരു സമൂഹത്തെ പോലും അധിക്ഷേപിക്കുന്ന തരത്തിലേക്ക് ചർച്ചകൾ മാറുകയും ചെയ്തു.

Aswathy

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

33 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

53 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago