ചന്ദനമഴയിലെ അമൃത പ്രണയത്തിൽ താൻ ഉടൻ വിവാഹിതയാകുമെന്ന് താരം

ഏറെ ആരാധകർ ഉള്ള സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിലെ ചന്ദനമഴ, പരമ്പരയിലെ അമൃത എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നത്. സീരിയലിൽ അമൃത എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് മേഘ്‌ന വിൻസെന്റ് ആയിരുന്നു. എന്നാൽ മേഘ്ന പരമ്പരയിൽ നിന്നും പിന്മാറിയതോടെ പ്രേക്ഷകരും സീരിയലിന്റെ അണിയറ പ്രവർത്തകരും ആകെ വിഷമത്തിൽ ആയിരുന്നു.

മേഘ്നയെ അമൃതയായി ഉൾകൊണ്ട പ്രേക്ഷകർക്ക് പുതിയതായി എത്തുന്ന താരത്തെ ആ സ്ഥാനത്തേക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന സംശയമായിരുന്നു അണിയറ പ്രവർത്തകരെ അലട്ടിയിരുന്നത്. എന്നാൽ പുതിയതായി എത്തിയ നായിക വളരെ പെട്ടന്നാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.വിന്ദുജ വിക്രമൻ ആയിരുന്നു അമൃതയായി മേഘ്‌നയ്ക്ക് ശേഷം ചന്ദനമഴയിലെ തിളങ്ങിയത്. കഥാപാത്രത്തിന്റെ മാറ്റ് നഷ്ടപ്പെടുത്താതെ തന്നെ അമൃതയെന്ന കഥാപാത്രത്തെ മുന്നോട്ട് കൊണ്ടുപോകാൻ വിന്ദുജയ്ക്ക് കഴിഞ്ഞു.

ഇപ്പോഴിതാ താൻ പ്രണയത്തിൽ ആണെന്ന വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് താരം. എന്നാൽ തന്റെ പ്രണയം കോളേജ് കുട്ടികളുടേത് പോലെ അല്ല,  ഒരു ലവർ തനിക്ക് ഉണ്ടെന്നു പറയില്ല, എത്രയും പെട്ടെന്ന് തന്നെ താൻ വിവാഹിതയാകും എന്നും താരം അറിയിച്ചു. അഭിനയത്തിന് പുറമെ മോഡലിംഗിലും താരം സജീവമാണ്, മിക്കപ്പോഴും താരം മോഡലായി തിളങ്ങാറുണ്ട്, നിരവധി സീരിയലുകളിൽ താരം അഭിനയിച്ചു, ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലാണ് താരം അവസാനമായി എത്തിയത്. തനി നാട്ടിന്പുറത്തുകാരി ആയിട്ടാണ് താരം എത്തിയത്, താൻ ഒരു സാധാരണക്കാരി ആയിട്ടാണ് ജീവിക്കുന്നത് എന്നും താരം പറഞ്ഞിട്ടുണ്ട്. സീരിയലിൽ ശ്രദ്ധ നേടിയതോടെ സിനിമയിൽ നിന്നും അവസരം ലഭിച്ചിരുന്നുവെന്നാണ് താരം പറയുന്നത്

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago