വിനീതിന്റെ ആദ്യ സിനിമയില്‍ നായകന്‍ ആകേണ്ടിയിരുന്നത് നിവിന്‍ പോളി അല്ല! അത് ഈ താരം ആയിരുന്നു!!

അച്ഛന്‍ ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് സിനിമയുടെ പല മേഖലകളിലും തന്റെ മികവ് തെളിയിച്ച താരമാണ് വിനീത് ശ്രീനിവസാന്‍. ഗായകനായി കടന്നു വന്ന താരം പിന്നീട് നടനായും സംവിധായകനായും എല്ലാം മാറുകയായിരുന്നു. ഏറ്റവും ഒടുവിലായി പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഹൃദയം എന്ന സിനിമയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമാ ജീവിതത്തിലെ ചില വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയ്ക്കാണ് തന്റെ ആദ്യ സിനിമയെ കുറിച്ചും അതില്‍ അഭിനയിക്കേണ്ടിയിരുന്ന നടനെ കുറിച്ചും വിനീത് വെളിപ്പെടുത്തിയത്.

‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിന് മുന്‍പേ മറ്റൊരു സിനിമയ്ക്ക് വേണ്ടി വിനീത് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു എന്നാണ് പറയുന്നത്. അതില്‍ നായകനായി കണ്ടത് ദുല്‍ഖര്‍ സല്‍മാനെ ആയിരുന്നു എന്നും വിനീത് തുറന്ന് പറഞ്ഞിരിക്കുകകയാണ്. ദുല്‍ഖറിന്റെ അടുത്ത് ഒരു സിനിമയെ കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്തെങ്കിലും അതൊരു പ്രോജക്റ്റിലേക്ക് എത്താതെ പോകുവായിരുന്നു എന്നും വിനീത് പറഞ്ഞു. ”ചെറുപ്പം തൊട്ടേ നല്ല പരിചയവും സൗഹൃദവും ചാലു (ദുല്‍ഖര്‍) ആയിട്ടുണ്ട്. ഞങ്ങള്‍ ഒന്നിച്ചൊരു സിനിമ ഇതുവരെ സംഭവിച്ചിട്ടില്ല എന്നേയുള്ളൂ. ഇടയ്ക്കിടയ്ക്ക് ഒന്നിച്ച് സിനിമ ചെയ്യുന്നതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്.

ഒരു സിനിമ കുറെ ചര്‍ച്ച ചെയ്തെങ്കിലും അതൊരു പ്രോജക്റ്റിലേക്ക് എത്തിയില്ല. അതുപോലെ മലര്‍വാടിക്കുമുമ്പേ ഞാനൊരു സിനിമ നിര്‍മിക്കാന്‍ ആദ്യമായി കഥ പറഞ്ഞത് ചാലുവിന്റെയടുത്താണ്. അങ്ങനെയൊക്കെ കുറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.” വിനീത് പറഞ്ഞു. വിനീതിന്റെ ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് പുറത്തിറങ്ങിയതിന് ശേഷമാണ് ദുല്‍ഖര്‍ സിനിമാ രംഗത്തേക്ക് വരുന്നത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു നടനായി ദുല്‍ഖര്‍ മലയാള സിനിമയില്‍ അവതരിച്ചത്.

 

Aswathy