പ്രണവ് മോഹന്‍ലാലിന് ആകെയുള്ളത് രണ്ട് ജീന്‍സും അഞ്ച് ടീഷര്‍ട്ടും..!!

തന്നിലെ നടന്‍ എത്രത്തോളും വളര്‍ന്നു എന്ന് ഒരിക്കല്‍കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച് തന്നിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍ ഹൃദയം എന്ന സിനിമയിലൂടെ. വിനീത് ശ്രീനിവാസന്റേയും സുഹൃത്തുക്കളുടേയും രണ്ട് വര്‍ഷത്തോളമുള്ള പ്രയത്‌നങ്ങള്‍ക്കൊടുവില്‍ പിറന്ന ഒരു സിനിമ കൂടിയാണ് ഹൃദയം. അന്ന് പ്രണവിന്റെ അഭിനയത്തെ വിമര്‍ശിച്ചവരെക്കൊണ്ട് തന്നെ അപ്പു കൊള്ളാം എന്ന് മാറ്റി പറയിപ്പിച്ചിരിക്കുകയാണ് താരം. ഒരു നടന്‍ എന്നതിലുപരി പ്രണവ് മോഹന്‍ലാലിന്റെ ലളിത ജീവിത ശൈലി വളരെക്കാലം മുന്‍പേ പ്രേക്ഷകര്‍ക്കിടയില്‍ അത്ഭുതം സൃഷ്ടിച്ച ഒരു കാര്യമാണ്.

ഒറ്റയ്ക്കുള്ള യാത്രകളും ലൡതമായ ജീവിത ശൈലിയും ഇഷ്ടപ്പെടുന്ന ഒരാളാണ് പ്രണവ്. അത് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുകയാണ് വീണ്ടും. മകന്‍ ഇത്ര ലളിതമായി ജിവിക്കുന്നതില്‍ അമ്മ സുചിത്രയ്ക്ക് പോലും വിഷമം സൃഷ്ടിച്ച ഒരു കാര്യമായിരുന്നു എന്നാല്‍ പ്രണവിന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി അവരും കൂടെ നില്‍ക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ നടന്റെ സിംപ്ലിസിറ്റി കാണിക്കുന്ന ഹൃദയം ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങള്‍ പറയുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും.

‘അപ്പുവിന്റ ലൈഫ് സ്റ്റൈല്‍ അവനായിട്ട് തീരുമാനിച്ചതാണ്. എന്റെ അറിവില്‍ അവന്‍ രണ്ട് ജീന്‍സും, അഞ്ച് ടീഷര്‍ട്ടുമാണ് നാലഞ്ച് കൊല്ലമായി ഉപയോഗിക്കുന്നത്. ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളത്,’ വിശാഖ് പറഞ്ഞു. ‘മലയുടെ മുകളില്‍ ഷൂട്ട് ഉണ്ടായിരുന്നു. വിന്റെര്‍ വെയര്‍ ഉണ്ടോന്ന് അപ്പുവിനോട് ചോദിച്ചപ്പോള്‍ ഒരു ടീഷര്‍ട്ട് എടുത്തു കൊണ്ട് വന്നു. ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് ഇത് ആദിയില്‍ യൂസ് ചെയ്തതാണ്. ഞാന്‍ ഡ്രെസ്സൊന്നും

മേടിക്കാത്തത് കൊണ്ട് ജീത്തു ചേട്ടന്‍ എന്നോട് എടുത്തോളാന്‍ പറഞ്ഞുവെന്നാണ്,’ വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ഒരു ദിവസം സെറ്റില്‍ അവന്‍ നല്ലൊരു പാന്റിട്ട് വന്നു. അപ്പൂ ഇന്ന് നല്ല രസമുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എല്ലാരും എന്താ ഇങ്ങനെ പറയുന്നേന്നു അവന് സംശയമായി. നന്നായി വരുന്നത് കണ്ടപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായി എന്നും പ്രിയപ്പെട്ട അപ്പുവിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

2 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

3 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

3 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

3 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

5 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

6 hours ago