Categories: Film News

അരുണും നിത്യയും കഴിക്കുന്ന പൊറോട്ട കട വിശദീകരിച്ച് വിനീത് ശ്രീനിവാസൻ !!

മലയാളി പ്രേക്ഷകരുടെ ഗായകനായും, നടനായും, സംവിധായകനായും എല്ലാം നിറഞ്ഞ് നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. എന്നാൽ ഇപ്പോൾ താരം പ്രണവ് മോഹൻലാലിനെ നായകനാക്കി പുറത്തിറക്കുന്ന ഹൃദയം എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചോദിച്ചെത്തിയ ആരധകർക്ക് മറുപടി പറഞ്ഞെത്തിയിരിക്കുയാണ് താരം.

താരത്തിന്റെ വാക്കുകൾ : ഹൃദയം കണ്ട ഒരുപാടു പേർ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയിൽ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്.

Rahul