Film News

നിവിനോട് ആദ്യം കഥ പറഞ്ഞപ്പോൾ അവൻ ഷോക്കായി നിന്നു! അതിന്റെ കാരണം,വിനീത് ശ്രീനിവാസൻ

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ചിത്രം വർഷങ്ങൾക്ക് ശേഷം ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്, ഈ ചിത്രത്തിൽ നിവിൻ പോളി മികച്ച അഭിനയം തന്നെയാണ് കാഴ്ച്ച വെച്ചത്, കുറച്ചു നാളുകൾക്ക് ശേഷം നിവിന്റെ ഒരു നല്ല തിരിച്ചു വരവായിരുന്നു ഈ ചിത്രം, എന്നാൽ ഈ ചിത്രത്തിന്റെ കഥ താൻ നിവിനോട് പറഞ്ഞപ്പോൾ അവൻ ഷോക്കായി എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്.

അതിന് കാരണം ഇതിലെ തന്റെ കഥാപാത്രം പ്രേക്ഷകർ സ്വീകരിക്കുമോ എന്നായിരുന്നു, കാരണം നിവിൻ ഇതുവരെയും ചെയ്യാത്ത ഒരു സംഭവമാണ് ഇതിൽ ഉള്ളത്, നമ്മൾ ചെയ്യ്ത നിറുത്തിയ ഒരു കാര്യം വീണ്ടും തുടങ്ങിയിട്ട് കാര്യമില്ലല്ലോ. അതുകൊണ്ടു നീ ചെയ്യാത്ത ഒരു സംഭവമാണ് ഇവിടെ ചെയ്യുന്നതെന്ന് അത് കേട്ടതോടെ നിവിൻ ശരിക്കും ഷോക്കായി നിന്നു

അപ്പോൾ അവൻ പറഞ്ഞു സംഭവം എനിക്കിഷ്ടപ്പെട്ടു എന്നാൽ അത് പ്രേക്ഷകർ ഉൾക്കൊള്ളുമോ , സംഭവം നല്ല ഹ്യുമറുണ്ട്, എന്നാൽ ഇത് പ്രേക്ഷകരെ അറ്റാക്ക് ചെയ്യുന്നതുപോലെ ആകില്ലേ എന്നാണ് നിവിൻ ചോദിച്ചത്, ഞാൻ പറഞ്ഞു ഇല്ല അങ്ങനെ ഉണ്ടാകില്ല. കാരണം പ്രേക്ഷകർ അടക്കം ഒരു ചിന്തയുണ്ട് സാധാരണയി ലധികം ഒരാളെ ആക്രമിക്കുമ്പോൾ ഒരു പ്രതികരണം ഉണ്ടാകും അത് നമ്മൾ കാണാറുണ്ടല്ലോ ആദ്യം അവരിൽ നിന്നും ഒരാക്രമണം ഉണ്ടാകും എന്നാൽ പിന്നീട് അവർ ചിരിക്കും അത് തുടർന്നുകൊണ്ടിരിക്കും എന്ന് ഞാൻ നിവിനോട് പറഞ്ഞു

 

Suji