ഹിഷാം എന്നോട് ആ വാക്കുകൾ പറഞ്ഞപ്പോൾ ശരിക്കും എനിക്കുള്ളിൽ വല്ലാത്ത കുത്തൽ ആയിരുന്നു, ഗായകനെ കുറിച്ച് ;വിനീത് ശ്രീനിവാസൻ 

Follow Us :

ഹൃദയം എന്ന ചിത്രത്തില്‍ ഹിഷാം അബ്ദുള്‍ വഹാബ് കമ്പോസറായി എത്തിയ സംഭവം പറയുകയാണ് ചിത്രത്തിന്റെ സംവിധായകനും , നടനും, ഗായകനുമായ വിനീത് ശ്രീനിവാസൻ. നേരത്തെയും ഹിഷാം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഹൃദയം ഒരു വലിയ സിനിമ ആയതിനാല്‍  ഹിഷാമിന് കരിയറില്‍ വലിയ മാറ്റമാണ്  ഉണ്ടായത്. ഇപ്പോൾ  വിനീത് ഹിഷാമിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ത ന്റെ സുഹൃത്തുക്കളുടെ സിനിമയില്‍ ഹിഷാം അവസരം ചോദിച്ചിരുന്നു എന്നാണ് വിനീത് പറയുന്നത്

പത്ത് വര്‍ഷത്തോളമായി ഹിഷാം തന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ വേണ്ടി കാത്തിരിക്കുയായിരുന്നു,എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് ഹിഷാം. പക്ഷെ ഞാന്‍ ഹിഷാമിനെ കാണുന്ന സമയത്തെല്ലാം ഹിഷാം സ്ട്രഗ്‌ളിംഗ് ആണ്. അവന്റെ പാട്ടുകള്‍ ഇടയ്ക്ക് ഞാന്‍ പാടുകയും റെക്കോര്‍ഡ് ചെയ്യുന്നുമൊക്കെയുണ്ട്. ഒരു ദിവസം ഹിഷാം എന്നോട് പറഞ്ഞു, ചേട്ടാ, ചേട്ടന്റെ സിനിമകള്‍ എനിക്കല്ല,

ഷാന്‍ ചേട്ടനാണ് കിട്ടുക എന്ന് എനിക്ക് അറിയാം. വിനീതേട്ടന്റെ കൂട്ടുകാരുടെ ആരുടേയെങ്കിലും നല്ല സിനിമകള്‍ ഉണ്ടെങ്കില്‍ എന്റെ കാര്യം കൂടി പറയണേ,’ എന്ന് ,ഇത് കേട്ടപ്പോള്‍ ആ സമയത്ത് എനിക്ക് ഉള്ളില്‍ നിന്ന് വല്ലാത്ത കുത്തലായിരുന്നു. . ഇത് ദിവ്യയോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, ഷാനിനോട് സംസാരിക്കാന്‍,എന്നാൽ എന്നിട്ട് ഷാന്‍ പറഞ്ഞു, എടാ നീ എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത് എന്ന് എനിക്ക് അറിയാം. നീ ചെയ്‌തോ എന്ന് പറഞ്ഞു.ഹിഷാമേ എന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി മ്യൂസിക് ചെയ്യാന്‍ പറ്റുമോ എന്ന്. ഇത് കേട്ട് അവന്‍ പറഞ്ഞത്, പത്ത് വര്‍ഷമായി അവന്‍ ഇങ്ങനെ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ്. ഇപ്പോള്‍ അവനെ നോക്ക് അവന്‍ എവിടെയാ നില്‍ക്കുന്നതെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു