ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ 

Follow Us :

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം ലഭിച്ചെങ്കിലും ഓ ടി ടി യിൽ ചില വിമർശനമായി എത്തിയിരുന്നു, ഇപ്പോൾ ഈ ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് അവ എഴുതിയതിന് കുറിച്ചും തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസൻ. ചിത്രത്തിലെ മൂന്നു ഗാനങ്ങൾ  എഴുതിയത് താൻ ആണ്, അതിലെ മധു പകരൂ എന്ന ഗാനത്തിന് നീ മധു പകരൂ എന്ന പാട്ടാണ് പ്രചോദനമായത് വിനീത് പറയുന്നു

ഇതിന്റെ ഗാനരചന മനുമൻജിത്തിന്  ഏൽപ്പിക്കാനായിരുന്നു തീരുമാനം, അങ്ങനെ വരികൾ ഒരുക്കി, ആ ശ്രമങ്ങളാണ് പിന്നീട് പാട്ടുകളായി മാറിയത്. പഴയ പാട്ടുകളോട് സാദൃശ്യം തോന്നുന്ന രീതിയിൽ വേണമായിരുന്നു. നീ മധു പകരൂ എന്ന ഗാനം എന്റെ ഫേവറിറ്റ് ആണ്. ഇതിൽ നിന്നാണ് മധു പകരൂ താരികേ  എന്ന ഗാനം ഉണ്ടായത്. എന്തിന് കുറിച്ചാകണം ഗാനം എന്നാലോചനയിൽ ആകുമ്പോളാണ് അത് പെണ്ണിനെ കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആക്കട്ടെ എന്ന് ചിന്തിച്ചത്.

അങ്ങനെയാണ് കൊതിച്ചിട്ടും വരാൻ വൈകിയതെന്തേ എന്ന വരിയും കൂടി ചേർത്തത്. ഇത്രയും എഴുതി കഴിഞ്ഞു മനുവിനോട് ബാക്കി ചോദിക്കാമോ എന്ന ആശങ്കയിലാണ് എന്നാൽ ഞാൻ തന്നെ ഈ ഗാനങ്ങൾ എഴുതാൻ തീരുമാനിച്ചത്.