അച്ഛന് ശ്രീനിവാസന് പിന്നാലെ ആ പാത പിന്തുടര്ന്ന് സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് വിനീത് ശ്രീനിവാസനും… ഗായകനായിട്ടാണ് അരങ്ങേറ്റം എങ്കിലും പിന്നീട് സംവിധായകനായും നടനായും വിനീത് മലയാള സിനിമാ രംഗത്ത് തിളങ്ങുകയാണ്. സിനിമാ രംഗത്ത് ചുരുക്കം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ് സിനിമയിലും അച്ഛന്റെ മകനായി തന്നെ അഭിനയിക്കുക എന്നത്. ആ ഭാഗ്യം ലഭിച്ച നടന് കൂടിയാണ് വിനീത്. ഇപ്പോഴിതാ അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയ്ക്ക് ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുകയാണ്.
വിനീത് ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവര്‍ ഒരുമിച്ച് എത്തുന്നത്. കുറുക്കന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രം ഓഗസ്റ്റില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുന്ന വിവരം.
സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിങ്ങ് ആണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്. ശ്രീനിവാസന്, അജു വര്‍ഗീസ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ മറ്റു കാസ്റ്റിംഗ് അവസാനഘട്ടത്തിലാണ്
എന്നാണ് അറിയാന്‍ സാധിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയ്ക്ക് ശേഷം വര്‍ഷങ്ങള്‍ക്കൊടുവിലാണ് ശ്രീനിവാസനും വിനീതും ഈ സിനിമയില്‍ ഒന്നിക്കുന്നത് എന്നാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…