പടം ഹിറ്റായോ? അങ്ങനെവരാൻ വഴിയില്ലല്ലോ:മുകുന്ദൻ ഉണ്ണി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത പുതിയ ചിത്രമായിരുന്നു മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്. സിനിമയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ചിത്രത്തിലെ നായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ‘ഞങ്ങളുടെ ഡാർക്ക് പടത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഡാർക്ക് മലയാളികൾക്ക് ഹൃദയം നിറഞ്ഞ നന്ദി’ എന്ന് വിനീത് തന്റെ ഫേസ്ബുക്കിൽ കുറിച്ചു

വിനീത് ശ്രീനിവാസൻ പ്രേക്ഷകർക്ക് നന്ദി പറയുമ്പോൾ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി പറയുന്നത് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് ഹിറ്റ് ആയി എന്ന് കേൾക്കുന്നു. അങ്ങനെവരാൻ വഴിയില്ലല്ലോ’ എന്നാണ് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നാണ് മുകുന്ദൻ ഉണ്ണി ഇങ്ങനെയൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്.

സംവിധായകൻ അഭിനവ് സുന്ദർ നായകും വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, ജഗദീഷ്,, ആർഷ ചാന്ദിനി ബൈജു, തൻവി റാം മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, സുധീഷ്, വിജയൻ കാരന്തൂർ ,നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. നവംബർ 11 നാണ് സിനിമ റിലീസ് ചെയ്തത്.മികച്ച പ്രതികരണമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന് ലഭിക്കുന്നത്.

Aiswarya Aishu