Film News

ഇത് കലാകാരന്മാരുടെ പ്രശ്‌നം! പി വി ആറിൽ സിനിമ പ്രദർശിപ്പിക്കില്ല വിഷയത്തിൽ പ്രതികരിച്ചുകൊണ്ട്; വിനീത് ശ്രീനിവാസൻ

പി വി ആറിൽ മലയാള സിനിമകൾ പ്രദര്ശിപ്പിക്കില്ല എന്ന വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് നടനും, സംവിധായകനുമായ വിനീത് ശ്രീനിവാസൻ, വിനീതിന്റെ വര്ഷങ്ങള്ക്ക് ശേഷം,ജയ് ഗണേഷ്, ആവേശം തുടങ്ങിയ സിനിമകൾ പി വി ആറിൽ പ്രദര്ശിപ്പിക്കില്ല എന്നുള്ള വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, ഇതിനെതിരെ ആണ് വിനീത് പ്രതികരിക്കുന്നത്. ഇത് കലാകാരന്മാരുടെ പ്രശ്നമാണ് വിനീത് പറയുന്നു,

ഫെഫ്കയുടെ പ്രസ് മീറ്റിങ്ങിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്. പി വി ആർ എന്ന് പറയുന്ന ഈ മേഖലയിൽ മാത്രമുള്ള പ്രശ്നമല്ല ഇത്, ഇത് ഇന്ത്യയുടെ പലഭാഗത്തായി ഒരുപാട് സ്ക്രീനുകൾ ഉണ്ട്. ഐനോക്‌സ് ഇപ്പോൾ പി വി ആറിന്റെ കൈയിലാണ്, അതുപോലെ ഇന്ത്യയിലെ പല ചെറിയ തീയിട്ടറുകളും ഇവരുടേതാണ്, ഈ തീയറ്ററുകളിൽ ഒന്നും നമ്മളുടെ സിനിമ ഓടുന്നില്ല

ഈ തീയറ്ററുകൾ ഒന്നും ഞങ്ങൾക്ക് കിട്ടുന്നില്ല ഇപ്പോൾ ആടുജീവിതം,വര്ഷങ്ങള്ക്ക് ശേഷം, ആവേശം,ജയ് ഗണേഷ് ഇതൊന്നും അവിടെ പ്രദര്ശിപ്പിക്കുന്നില്ല. എല്ലാ പ്രേഷകർക്കും ഒരു കൺവീനിയന്സ് ഉണ്ട് അടുത്തുള്ള തീയറ്റർ, അങ്ങനെ പലതും അവർ നോക്കും, എന്നാൽ പി വി ആറിൽ  വരുന്ന പ്രേക്ഷകർക്ക് ഇപ്പോൾ സിനിമ കാണാൻ സാധിക്കുന്നില്ല. ഞങ്ങൾക്ക് പ്രേക്ഷകരെ മൊത്തം നഷ്ടപെടുകയാണ്. , വളരെ വേദന ഉണ്ട് വിനീത് പറയുന്നു

 

Suji