Film News

ഇനി ഞങ്ങൾക്കെന്നാണ് ഇങ്ങനൊരു സദ്യ തരിക ? നമിതയോട് ആനിയുടെ ചോദ്യം ; വേറൊന്നും കണ്ടിട്ടില്ലേ എന്ന് താരം

ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചൻ എന്ന പരിപാടിയിൽ സെലിബ്രിറ്റികളെ വിളിച്ചു വരുത്തി, പ്രത്യേകിച്ച് സ്ത്രീകൾ  ആണെങ്കിൽ കുലസ്ത്രീ ലെവൽ ചോദ്യങ്ങൾ അടിച്ചേൽപ്പിച്ചു, സ്ത്രീയായി പിറന്നാൽ പുരുഷനെ സേവിച്ച്   അടുക്കളയിൽ ഒതുങ്ങിക്കഴിയേണ്ടതാണ് എന്ന രീതിയിലോക്കെ പറഞ്ഞ് ക്രിഞ്ച് എന്നൊക്കെ പറയുന്ന തരത്തിലുള്ള ഒരു പരിപാടിയാണ്. ഇതിനോടകം തന്നെ അതിഥികളായി വന്ന നടിമാർ ആനിയുടെ ഇത്തരം  ചോദ്യങ്ങളെ പൊളിച്ചടുക്കി കൊടുത്തിട്ടുണ്ട്. നവ്യയും നിമിഷ സജയനുമൊക്കെ ഇതിനുദാഹരണങ്ങളാണ്. എന്നാൽ വിരോധാഭാസം എന്തെന്നെൽ   നല്ലൊരു വിഭാഗം  ടെലിവിഷന്‍ പ്രേക്ഷകര്‍ വളരെ ഇഷ്ടത്തോടെ സ്വീകരിച്ച ഷോ ആണ് ആനീസ് കിച്ചണ്‍.

 

ആനിയുടെ പാചകവും നേരത്തെ പറഞ്ഞ തരത്തിലുള്ള  കുറേയേറെ  വാചകവുമായി പോകുന്ന ഷോയില്‍ പല സെലിബ്രിറ്റികളും അതിഥികളായി എത്താറുണ്ട്. അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിയുന്ന ആനിയുടെ സംസാരമൊക്കെ ഏറെക്കുറെ  വീട്ടമ്മമാരെ തൃപ്തിപ്പെടുത്തുന്നതാണ്. ഇത്തവണ വിഷു സെലിബ്രേഷന്റെ ഭാഗമായി നമിത പ്രമോദ് ആണ് ഷോയില്‍ എത്തുന്നത്. നമിത വരുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. കേരളീയ വേഷത്തില്‍, വിഷുക്കാലത്തെ ഫീല്‍ ചെയ്യിപ്പിയ്ക്കും വിധമുള്ള വേഷവും ലുക്കുമൊക്കെയാണ് നമിതയുടെയും ആനിയുടെയും.

ഈ വിഡിയോയിൽ ആനി നമിതയോടു പറയുന്ന ഒരു കാര്യം എനിക്ക് തോന്നുന്നു, ഏറ്റവും കൂടുതല്‍  ആളുകള്‍ നമിതയെ തിരിച്ചറിയുന്നത് ദേവിയായിട്ടും മാതാവായിട്ടും ഒക്കെയാണ് എന്നാണ് . ആനി ഇത്   പറഞ്ഞപ്പോഴക്കും  നമിതയുടെ വായടപ്പിയ്ക്കുന്ന മറുപടിയും വരുന്നുണ്ട്. ‘ഇപ്പോഴും അങ്ങിനെ തന്നെയാണോ തന്നെ  റെക്കഗനൈസ് ചെയ്യുന്നത്, അതെന്താ അതിന് ശേഷം താൻ  അഭിനയിച്ച സിനിമകളൊന്നും കണ്ടിട്ടില്ലേ’ എന്ന മറുചോദ്യമായിരുന്നു നമിതയുടെ ആദ്യത്തെ പ്രതികരണം. പിന്നീട്   ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപുമായുള്ള സഹൗദത്തെ കുറിച്ചായിരുന്നു ആനി പിന്നീട് ചോദിച്ചത്. ഇടയ്ക്കിവിടെ നാട്ടില്‍ വരുമ്പോള്‍ കാണും എന്ന് നമിത പറഞ്ഞു. കേരളം സ്റ്റൈലിൽ ഉള്ള  സദ്യയാണ് വിഷുവായിട്ട് നമിയ്ക്ക് വേണ്ടി ആനി പാചകം ചെയിതിരുന്നത്. ‘ഞങ്ങള്‍ക്കൊക്കെ ഇതുപോലെ സദ്യ ഉണ്ണാനുള്ള സമയം എപ്പോഴാ തരുന്നത്’ എന്ന് ആനി നമിതയോട്  ചോദിച്ചപ്പോള്‍, ‘ദൈവമേ, ഈ ഡയലോഗ് കേട്ട് കേട്ട് എനിക്ക് മടുത്തു’ എന്നായിരുന്നു നമിതയുടെ പ്രതികരണം.  എന്തായാലും  നമിതയുടെ പ്രതികരണത്തിന് എല്ലാം പ്ലിങ് ആയി നില്‍ക്കുന്ന ആനിയെ കാണാമായിരുന്നു. കമന്റ് ബോക്‌സ് ഓഫാക്കി ഇട്ടതിനാല്‍ വിമര്‍ശനങ്ങളൊന്നും വന്നിട്ടില്ല.

ആനീസ് കിച്ചണിന്റെ ആദ്യ സീസണില്‍ ഇതുപോലെയുള്ള ചോദ്യങ്ങള്‍ക്ക്   നിമിഷ സജയനും, നവ്യ നായനും പറഞ്ഞ മറുപടിയൊക്കെ സോഷ്യല്‍ മീഡിയ ട്രെന്റിങ് ആയിരുന്നു.  നിമയിലും സീരിയലിലുമൊക്കെ സജീവമായ സരയു പങ്കെടുത്ത എപ്പിസോഡും വൈറലായി മാറിയിരുന്നു. സരയു പറഞ്ഞ കാര്യങ്ങളും അതിന് ആനി നല്‍കിയ മറുപടിയുമൊക്കെയായിരുന്നു വിവാദമായി മാറിയത്. സ്ത്രീ പുരുഷന് ഒരുപടി താഴെ നില്‍ക്കുന്നതിനോടാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു സരയു പറഞ്ഞത്. ഈ അഭിപ്രായത്തോട് താനും യോജിക്കുന്നുവെന്നായിരുന്നു ആനി പറഞ്ഞത്. ഈ സംഭാഷണം വന്‍വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് ഇതേക്കുറിച്ച് വിശദീകരിച്ച് താരമെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സരയു തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായാണ് നവ്യ നായര്‍ പങ്കെടുത്ത എപ്പിസോഡും വൈറലായി മാറിയത്.

2 വര്‍ഷം മുന്‍പ് നടന്ന കാര്യമാണ് ഇതെന്നും അന്നത്തെ ലെവലില്‍ നിന്നും താനൊരുപാട് മുന്നോട്ട് സഞ്ചരിച്ചുവെന്നും സരയു പറഞ്ഞിരുന്നു.  കുക്കിംഗ് തെയ്യുന്ന സ്ത്രീകള്‍ നല്ല വീട്ടമ്മയായിരിക്കുമെന്നായിരുന്നു ആനി അഭിപ്രായപ്പെട്ടത്. ഇതിനെതിരെ നവ്യ തുറന്നടിക്കുകയായിരുന്നു.   പാചകം ഇഷ്ടമല്ലാത്തവർക്കും നല്ല വീട്ടമ്മയാകാൻ സാധിക്കുമെന്നും സ്ത്രീകളുടെ മാത്രം ജോലിയായി പാചകത്തെ കാണരുതെന്നും നവ്യ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് ചെയ്യാനായി ഒരുപാട് കാര്യങ്ങളുണ്ട് സ്ത്രീകള്‍ ചെയ്യില്ലെന്ന് കരുതിയ എന്തൊക്കെ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സ്ത്രീകള്‍ കുക്ക് ചെയ്യണ്ട എന്നല്ല താൻ പറയുന്നത് തന്റെ മകനോടും കുക്ക് ചെയ്യാൻ പറയാറുണ്ട്. അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലിയല്ല കുക്കിംങെന്നും നവ്യ പറഞ്ഞു . നവ്യയോട് പാചകത്തെക്കുറിച്ചാണ് പറഞ്ഞതെങ്കിൽ നിമിഷയോട് മേക്കപ്പിനെപ്പറ്റിയാണ് പറഞ്ഞത്.   മേക്കപ്പ് ചെയ്യാൻ താത്പര്യമില്ലെന്ന് പറഞ്ഞ നിമിഷയോട് സെലിബ്രിറ്റിയായാൽ മേക്കപ്പിടണമെന്നും ആരാധകരൊക്കെ പുറത്ത് വെച്ച് കാണുന്നതാണെന്നുമൊക്കെ ആനി പറഞ്ഞു. എന്നാൽ തനിക്ക് അത് ഇഷ്ടമല്ലെന്നും സ്ക്രീനിൽ നിങ്ങളെന്നെ കാണുമ്പോൾ എങ്ങനെ വേണമെങ്കിൽ കണ്ടോളൂ, പക്ഷേ ബാക്കിയുള്ളത് തന്റെ സ്വകാര്യ  ജീവിതമാണ് . അതിൽ നിങ്ങൾ കാണുന്നത് നിമിഷ സജയനെന്ന ഒരു വ്യക്തിയെ ആണെന്നും നടിയെ അല്ലെന്നുമായിരുന്നു നിമിഷയുടെ മറുപടി.

Soumya