സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂർ നടൻ സുരേഷ് ഗോപിയെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള അനുഭവവം ആണ് ഈയൊരു കുറിപ്പിൽ വിനോദ് പങ്കുവെക്കുന്നത്. മകളുടെ വിവാഹ ദിവസം വരന് കൈ പിടിച്ച് കൊടുത്തതിനു ശേഷം പതുക്കെ സ്റ്റേജിൽ നിന്നും സുരേഷ് ചേട്ടൻ ഇറങ്ങി. അടുത്ത് ഉണ്ടായിരുന്ന എന്നെയും സാജൻ ചേട്ടനെയും വിളിച്ചു. നേരെ നടന്നു ചേട്ടൻ പുറകിൽ ഞങ്ങളും.
അവസാനം ഒരു മുറിയിൽ ഞങ്ങളോടൊപ്പം കുറച്ച് സമയം ഇരുന്നു. മകളുടെ ചെറുപ്പം മുതലുള്ള കഥകൾ പറയുന്നു. അപ്പോഴെല്ലാം കണ്ണുകൾ നിറയതിരിക്കാൻ സുരേഷേട്ടൻ ശ്രദ്ധിക്കുന്നുണ്ട്. ഒരു വലിയ കടമ നിറവേറ്റി ഞങ്ങളുടെ മുമ്പിൽ ഇരിക്കുന്ന ആ അച്ഛനെ ഞാനവിടെ കണ്ടു. ആ സമയം എനിക്ക് തോന്നിയ സന്തോഷം എന്താണെന്ന് അറിയാമോ. ഒരു അനിയനെ എന്നിൽ കണ്ടുവെന്ന സന്തോഷം. 25 വർഷങ്ങൾ ഇതുപോലെ കൊണ്ട് നടന്നിട്ടുണ്ട് അദ്ദേഹം.
25 വർഷം മുമ്പ് വെട്ടിച്ചിറ എന്ന സ്ഥലത്ത് പുറം പോക്കിൽ ഒരു ഓല ഷെഡിൽ താമസിച്ച് പത്താം ക്ലാസിൽ ഒന്നാം ക്ലാസ്സ് വാങ്ങിയ കൊച്ചു മിടുക്കിക്ക് വീട് വെച്ച് നൽകാൻ അദ്ദേഹം വിട്ടത് എന്നെയായിരുന്നു. പിന്നെ ഒരുപാടുപേരുടെ സന്തോഷങ്ങൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എന്റെ ചേട്ടന് വിജയാശംസകൾ എന്നായിരുന്നു വിനോദ് ഗുരുവായൂർ പങ്കു വെച്ച കുറിപ്പ്
മലയാളത്തിലും, തമിഴിലും ഒരുപോലെ സാനിധ്യം അറിയിച്ച നടിയാണ് ഓവിയ, അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച് നടി…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ, ബിഗ്ഗ്ബോസ്…
അല്ലു അർജുനും നയൻതാരയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഉണ്ടായ നയൻതാരയുടെ പെരുമാറ്റം ആണ് ഈ പ്രശ്നങ്ങൾക്ക്…
മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.…
തെന്നിന്ത്യൻ സിനിമാലോകത് ഒരുക്കിലാത്ത സെൻസേഷൻ ആയ താരമാണ് ശ്രീകാന്ത്. എന്നാൽ 2010 മുതൽ നിങ്ങോട്ട് ശ്രീകാന്തിന് കരിയറിൽ വീഴ്ച സംഭവിച്ചു.…
സിജോ ജോൺ എന്ന യുട്യൂബറുടെ ജീവിതം തന്നെ മാറി മറിഞ്ഞത് ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ…