അന്ന് അദ്ദേഹം തന്റെ കണ്ണുകൾ നിറയാതിരിക്കാൻ ശ്രെദ്ധിക്കുന്നുണ്ട്! എല്ലാ കടമകളും നിറവേറ്റിയ മനുഷ്യൻ, സുരേഷ് ഗോപിയെ കുറിച്ച് സംവിധായകൻ 

സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ​ഗുരുവായൂർ  നടൻ സുരേഷ് ഗോപിയെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള അനുഭവവം ആണ് …

സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ​ഗുരുവായൂർ  നടൻ സുരേഷ് ഗോപിയെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള അനുഭവവം ആണ്  ഈയൊരു കുറിപ്പിൽ വിനോദ് പങ്കുവെക്കുന്നത്. മകളുടെ വിവാഹ ദിവസം വരന് കൈ പിടിച്ച് കൊടുത്തതിനു ശേഷം പതുക്കെ സ്റ്റേജിൽ നിന്നും സുരേഷ് ചേട്ടൻ ഇറങ്ങി. അടുത്ത് ഉണ്ടായിരുന്ന എന്നെയും സാജൻ ചേട്ടനെയും വിളിച്ചു. നേരെ നടന്നു ചേട്ടൻ പുറകിൽ ഞങ്ങളും.

അവസാനം ഒരു മുറിയിൽ ഞങ്ങളോടൊപ്പം കുറച്ച് സമയം ഇരുന്നു. മകളുടെ ചെറുപ്പം മുതലുള്ള കഥകൾ പറയുന്നു. അപ്പോഴെല്ലാം കണ്ണുകൾ നിറയതിരിക്കാൻ സുരേഷേട്ടൻ ശ്രദ്ധിക്കുന്നുണ്ട്. ഒരു വലിയ കടമ നിറവേറ്റി ഞങ്ങളുടെ മുമ്പിൽ ഇരിക്കുന്ന ആ അച്ഛനെ ഞാനവിടെ കണ്ടു. ആ സമയം എനിക്ക് തോന്നിയ സന്തോഷം എന്താണെന്ന് അറിയാമോ. ഒരു അനിയനെ എന്നിൽ കണ്ടുവെന്ന സന്തോഷം. 25 വർഷങ്ങൾ ഇതുപോലെ കൊണ്ട് നടന്നിട്ടുണ്ട് അദ്ദേഹം.

25 വർഷം മുമ്പ് വെട്ടിച്ചിറ എന്ന സ്ഥലത്ത് പുറം പോക്കിൽ ഒരു ഓല ഷെഡിൽ താമസിച്ച് പത്താം ക്ലാസിൽ ഒന്നാം ക്ലാസ്സ് വാങ്ങിയ കൊച്ചു മിടുക്കിക്ക് വീട് വെച്ച് നൽകാൻ അ​ദ്ദേഹം വിട്ടത് എന്നെയായിരുന്നു. പിന്നെ ഒരുപാടുപേരുടെ സന്തോഷങ്ങൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എന്റെ ചേട്ടന് വിജയാശംസകൾ എന്നായിരുന്നു വിനോദ് ഗുരുവായൂർ പങ്കു വെച്ച കുറിപ്പ്