Malayalam Article

പോലീസുകാരുടെ വൈറൽ പാചകം വിശദീകരണം തേടി ഐ ജി

പോലീസ് സ്റ്റേഷനിൽ കപ്പയും ചിക്കനും പാചകം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ഐ ജി.സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ദക്ഷിണ മേഖലാ ഐ ജി സ്പർജൻ കുമാർ നിർദേശം നൽകി. സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ പിയെ ആണ് റിപ്പോർട് നൽകാൻ നിർദേശിച്ചിരിക്കുന്നത്. ഒരാഴ്ചക്കകം റിപ്പോർട് സമർപ്പിക്കണം. ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ഭക്ഷണം പാചകം ചെയ്യുന്നതാണ് വീഡിയോയിൽ പകർത്തിഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.പ്രധാന ചന്തയായ ഇലവുംതിട്ടയിലെ ചിക്കൻ കടയിലെത്തി കോഴിയെ വാങ്ങുന്നിടത്താണ് വീഡിയോയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. ഇലവുംതിട്ട പോലീസ്എ സ്റ്റേഷൻ ന്നെഴുതിയ ഔദ്യോഗിക വാഹനത്തിലാണ് സാധനങ്ങൾ വാങ്ങാൻ ഉദ്യോഗസ്ഥർ പോകുന്നത്.കപ്പ വേവിച്ച് ഇളക്കി റെഡിയാക്കി എല്ലാവരും ഒന്നിച്ചിരുന്നാണ് കപ്പയും ചിക്കൻ കറിയും കഴിക്കുന്നത്.എന്നാൽ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്.ഇതിനുപിന്നാലെയാണ് സംഭവത്തിൽ ഡി വൈ എസ് പി അന്വേഷണത്തിന് ഉത്തരവിട്ടത്.

പോലീസ് സ്റ്റേഷൻ മെഴുവേലി എന്ന തീർത്തു ഗ്രാമപ്രദേശത് ആണ്.വൈകുന്നേരം തുറന്നിരിക്കുന്ന കടകൾ ഇവിടെ കുറവാണ്. കച്ചോടം കുറവായത്രാ കൊണ്ട് എല്ലാവരും നേരത്തെ അടച്ചു പൂട്ടും. രാത്രി കാലങ്ങളിൽ പുറത്തു നിന്നും പോലീസുകാർക്ക് കിട്ടാറില്ല.അത് കൊണ്ട് തന്നെ വൈകുന്നേരങ്ങളിൽ സ്റ്റേഷനിൽ തന്നെ പാചകം ചെയ്തു കഴിക്കും.പാചകം എന്തായാലും നടക്കുന്നുണ്ട് എന്നാൽ പിന്നെ ഇത്തിരി അഭിനയം കൂടി ആകാമെന്ന് കരുതിയാണ് റീലുകൾ എടുതു തുടങ്ങിയത് . സാധാരണായായി ഓഫീസുകളിൽ ഇത്തരം പാചകപ്പുരകൾ കാണാറുണ്ട്. വീട്ടിൽ നിന്നൊക്കെ ഭക്ഷണം കൊണ്ട് വരാനുള്ള ബുദ്ധിമുട്ടുകൾ കാരണം കൊണ്ട് വരാത്തവർക്ക് ഹോട്ടലുകളിൽ പോകാതെ കഴിക്കാമല്ലോ. ഇത്തരം ഭക്ഷണ കൂട്ടായ്മളിൽ അസാധാരമായ സൗഹൃദങ്ങളും ഉണ്ടാകാരമുണ്ട്. അത് തെന്നെയായിരുന്നു ഈ പോലീസുകാരിലും കണ്ടത്. നല്ല കമന്റുകളായിരുന്നു വീഡിയോക്ക് കിട്ടിയത്.പോലീസ് സ്റ്റണിലെ കള്ളന്മാർക്ക് കോളാണല്ലോ, രണ്ടു ദിവസം അവിടെ വന് ലോക്കപോപ്പിൽ കിടക്കെ എന്ന് തുടങ്ങി നിരവധി കമന്റുകളായിരുന്നു.വീഡിയോക്ക് ലക്ഷക്കണക്കിനു കാഴ്‌ചകക്കാരും. വീഡിയോ എടുക്കുമ്പോഴും റീലിസ് അപ്ലോഡ് ചെയ്യുമ്പോഴും പണി ഇങ്ങനെ പാളുമെന്നു അവരും കരുതിക്കാണില്ല.

 

Revathy