സിനിമയിൽ നാളെ ഒരു കാലത്തു നല്ല നടൻ ആകാൻ ചാൻസുള്ള ഒരാൾ വരും ! അന്ന് ലോഹി പറഞ്ഞ നടനെ കുറിച്ച് സിബി മലയിൽ

മലയാള സിനിമയിൽ നാളെ ഒരു കാലത്തു നല്ല നടൻ ആകാൻ ചാൻസുള്ള ഒരാൾ വരും സംവിധയകാൻ ലോഹിത ദാസ് തന്നോട്  പറഞ്ഞു എന്ന് സംവിധായകൻ സിബിമലയിൽ പറയുന്നു. കൊച്ചിയിലെ നിയോ ഫിലിം സ്കൂളിലെ ബിരുദ ദാന  ചടങ്ങിൽ പങ്കെടുക്കവെയാണ് സിബി മലയിൽ ഈ കാര്യം വെളിപ്പെടുത്തിയത്, ഗോഡ്ഫാദർ ഇല്ലാത്ത ഒരു നടൻ ആണ് ഉണ്ണി മുകുന്ദൻ. ഈ  ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് നടൻ ഉണ്ണി മുകന്ദൻ ആയിരുന്നു. ഒപ്പം സിബി മലയിലും

എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഞാനും ലോഹിയുമായുള്ള ആത്മബന്ധം, അദ്ദേഹം ഈ ലോകത്തു നിന്നും പോകുന്നതിനു മുൻപേ തന്നെ ഞാനുമായി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു, അന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യം ഞാൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിട്ടുണ്ട്.

അയാളെ വെച്ചാണ് ഞാൻ ഇനിയത്തെ സിനിമ ചെയ്യാൻ  പോകുന്നതെന്ന്, സിനിമയിൽ നാളെ ഒരു കാലത്തു നല്ല നടൻ ആകാൻ ചാൻസുള്ള ഒരാൾ വരുമെന്ന്, താൻ ഒരുപാടു പ്രതീക്ഷകൾ കാണുന്ന ഒരു നടൻ എന്നെന്നും അദ്ദേഹം പറഞ്ഞു എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം നമ്മെ വിട്ടുപോയി, അന്ന് മരണ വീട്ടിൽ സന്ധ്യ സമയത്തു ഒരാൾ എന്നോട് വന്നു പറഞ്ഞു സാർ ഞാൻ ലോഹി സാർ പറഞ്ഞിട്ട് വരുകയാണ്, ഉണ്ണി മുകന്ദൻ എന്നും പറഞ്ഞു അതോടു ഞാൻ ആകെ നിരാശയിൽ ആയി പോയി,എന്നാൽ ആ നിരാശ ഒന്നുമല്ലാതാക്കി ഉണ്ണി മുകന്ദൻ എന്ന നടൻ

 

Suji