Film News

പ്രായം വെറും നമ്പര്‍…വൈറല്‍ ഡാന്‍സര്‍ ലീലാമ്മ ഇനി സിനിമയിലേക്ക്!! മോഹന്‍ലാല്‍ ചിത്രത്തിലേക്ക് ക്ഷണം

വിവാഹ റിസപ്ഷനില്‍ തകര്‍പ്പന്‍ ഡാന്‍ഡ് കളിച്ച് 64കാരിയായ ലീലാമ്മ ആരാധമനസ്സിലേക്കാണ് ചേക്കേറിയത്. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ലീലാമ്മ തെളിയിച്ചുകഴിഞ്ഞു. ‘ഒരു മധുരക്കിനാവില്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു…’ എന്ന ഹിറ്റ് ഗാനത്തിനാണ് ലീലാമ്മ മാസ് ചുവടുകള്‍ വച്ചത്. വൈറല്‍ താരമായ ലീലാമ്മയെ തേടി സിനിമയില്‍ നിന്നും കോളെത്തി. മൂന്ന് ചിത്രങ്ങളിലേക്കാണ് ലീലാമ്മയ്ക്ക് ഓഫര്‍ കിട്ടിയത്.

രണ്ട് ദിവസം മുമ്പ് പട്ടാമ്പിയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ കളിച്ച ലീലാമ്മയുടെ ഡാന്‍സാണ് വൈറലായത്. സാരി മടക്കിക്കുത്തി സ്റ്റേജില്‍ നിറഞ്ഞാടുകയായിരുന്നു ലീലാമ്മ. നൃത്തം പഠിക്കാത്ത ലീലാമ്മയുടെ പവര്‍ഫുള്‍ പെര്‍ഫോന്‍സ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകലോകം. ലീലാമ്മയുടെ നൃത്ത വീഡിയോ കുഞ്ചാക്കോ ബോബന്‍, റഹ്‌മാന്‍ തുടങ്ങി നിരവധി നിരവധി താരങ്ങളും പങ്കുവച്ചിട്ടുണ്ട്. വൈറല്‍ താരമാതോടെ സോഷ്യലിടത്തും നിറഞ്ഞുനില്‍ക്കുകയാണ് ലീലാമ്മ.

ലീലാമ്മയുടെ കുടുംബവും കലയുമായി അടുത്ത ബന്ധമുള്ളതാണ്. ലീലാമ്മയുടെ ഭര്‍ത്താവ് പരേതനായ ജോണ്‍ കെ. പള്ളിക്കര നാടക നടനായിരുന്നു. കാക്കനാട് പള്ളിക്കരയിലാണ് ലീലാമ്മയും കുടുംബവും താമസിക്കുന്നത്. സിനിമയില്‍ നിന്ന് വിളി എത്തിയപ്പോള്‍ മകന്‍ സന്തോഷാണ് ഫോണെടുത്തത്.ആരാണ് വിളിച്ചതെന്നോ, സംവിധായകന്‍ ആരെന്നോ തിരക്കിയില്ല. വിളിച്ചവരില്‍ ഒരാള്‍ നേരിട്ടു വീട്ടില്‍ വന്നു സംസാരിക്കാമെന്നു പറഞ്ഞെന്നും മകന്‍ പറയുന്നു.

Anu B