ബാല താരമായി സിനിമയിലേക്ക് എത്തിച്ചേർന്ന ഉണ്ണിമേരി പിന്നീട് ഗ്ലാമർ നടിയായി മാറുകയായിരുന്നു, എഴുപത് എൺപതുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ഉണ്ണി മേരി, പ്രേം നസീറിന്റെ സ്ഥിരം നായിക കൂടി ആയിരുന്നു താരം, 26 വർഷമാണ് നടി സിനിമയിൽ ഉണ്ടായിരുന്നത്എം മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ കഴിവ് ഉണ്ണി മേരി തെളിയിച്ചു. സിനിമയുടെ നിര സാന്നിധ്യമായിരുന്ന ഉണ്ണി മേരിയുടെ ശരീരത്തെ സിനിമ ചൂഷണം ചെയ്യുക ആയിരുന്നു, ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് വായിക്കാം.
ഉർവശി എപ്പൊഴും പല ഇന്റെർവ്യുകളിലും പറഞ്ഞ ഒരു വാചകമുണ്ട് .ഉണ്ണിമേരിയോളം പോന്ന ഒരു സുന്ദരിയെ കണ്ടിട്ടില്ലെന്ന്”.. ‘സിനിമയല്ല ജീവിതം’ എന്ന തന്റെ പുസ്തകത്തിൽ, ഉണ്ണിമേരിയെക്കുറിച്ച്, ഒരു അദ്ധ്യായം തന്നെ ഉർവശി എഴുതിചേർത്തു എന്നതു വാക്കുകൾക്കു അപ്പുറമാണ്. ആൾക്കൂട്ടത്തിൽ തനിയെ, തിങ്കളാഴ്ച്ച നല്ല ദിവസം ,സ്നേഹമുള്ള സിംഹം, കരിയിലക്കാറ്റുപ്പോലെ ,മുക്കുവനെ സ്നേഹിച്ച ഭുതം, കൃഷ്ണാ ഗുരുവായൂരപ്പാ, സംഭവാമി യുഗേ യുഗേ, കാട്ടരുവി എന്നീ ചിത്രങ്ങളോരോന്നും ഇന്നും മനസ്സിൽ മിന്നി മറഞ്ഞു പോകാത്ത സിനിമപ്രേമികൾ വളരെ കുറവാണു അതായിരുന്നു ഉണ്ണി മേരി എന്ന നായികയുടെ വിജയം.
എന്നിട്ടും ലോക സിനിമയിൽ പോലും പേരു കേട്ട മലയാള സിനിമ ലോകത്തിനു , ഉണ്ണിമേരിയിലെ നടിയെക്കാൾ ആവശ്യം അവരുടെ ശരീര സൗന്ദര്യത്തെയായിരുന്നു ആ ശരീര സൗന്ദര്യത്തെ ചൂഷണം ചെയ്തത് അവരിലെ നടിയോട് കാണിച്ചു ഏറ്റവും വലിയ ചതികളിൽ ഒന്നായിരുന്നു.